Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രദ്ധേയമായി തെരുവ് നാടകം 'THEY'

text_fields
bookmark_border
ശ്രദ്ധേയമായി തെരുവ് നാടകം THEY
cancel

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി. ബീച്ച് കള്‍ച്ചറല്‍ ഏരിയയില്‍ എടക്കാട് നാടക കൂട്ടായ്മയാണ് 'THEY' എന്ന തെരുവ് നാടകം അവതരിപ്പിച്ചത്.

മൂന്ന് വ്യത്യസ്തമായ കഥകളിലൂടെ പുരോഗമിക്കുന്ന നാടകം 'കുടുംബത്തിനകത്തെയും പുറത്തെയും സ്ത്രീയെ വരച്ചിടുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ചൂഷണങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളെക്കുറിച്ചും സമൂഹത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും അറിവില്ലായ്മയുണ്ട്. സ്ത്രീ ചൂഷണങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സ്ത്രീ പുരുഷ ഭേദമന്യേ ബോധവത്കരണം നടത്താനാണ് നാടകം ശ്രമിക്കുന്നത്.

തൊഴിലാളി-വനിതാ അവകാശ പ്രവര്‍ത്തക വിജി പെണ്‍കൂട്ട് മുഖ്യാതിഥിയായിരുന്നു. പുരുഷാധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും ഇരകളാണ് സ്ത്രീകളെന്നതിന്റെ ഏറ്റവും വലിയ അടയാളമാണ് ഈ നാടകമെന്ന് അവര്‍ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് നിരവധി നിയമങ്ങള്‍ ഉണ്ടായിട്ടും അറിയാതെ പോകുന്നതില്‍ വേദനയുണ്ടെന്നും അത് മനുഷ്യരിലേക്ക് എത്തിക്കാന്‍ ഇത്തരം ബോധവത്കരണം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാപട്യങ്ങളില്ലാതെ ശക്തമായി സംവദിക്കാന്‍ കഴിയുന്ന രൂപമെന്ന നിലയിലാണ് തെരുവ് നാടകം അവതരണത്തിനായി തെരഞ്ഞെടുത്തതെന്ന് രചയിതാവും സംവിധായകനുമായ ടി. ഛന്ദസ് പറഞ്ഞു. പ്രത്യേക ദിനങ്ങളിലൊതുങ്ങാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോധവത്കരണത്തിനായുള്ള അവതരണം നടത്താനാണ് സംഘത്തിന്റെ തീരുമാനമെന്നും സംവിധായകന്‍ പറഞ്ഞു.

ടി .സുരേഷ് ബാബു നേതൃത്വം നല്‍കിയ അഭിനയ പരിശീലനത്തിലൂടെ പുരുഷോത്തമന്‍, സായിജ, നിഷാത്ത്, ബാലചന്ദ്രന്‍, സുജിത്ത്, ഷഹാന, അശ്വിന്‍, ആദര്‍ശ് എന്നിവരാണ് രംഗത്തെത്തിയത്. പബ്ലിക് റിലേഷന്‍ വകുപ്പ് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അയ്യപ്പന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, വനിത ശിശു വികസനവകുപ്പ് ഓഫീസര്‍ യു. അബ്ദുള്‍ ബാരി എന്നിവര്‍ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - street drama 'THEY'
Next Story