Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'സ്ട്രേഞ്ചർ...

'സ്ട്രേഞ്ചർ തിങ്സി'ന്റെ അവസാന സീസണും പൂർത്തിയായി; നവംബറിൽ എത്തും!

text_fields
bookmark_border
stranger things
cancel

ചി​ല സീ​രീ​സു​ക​ൾ ക​ണ്ടു​തീ​രു​ന്ന​ത​റി​യി​ല്ല. ഓ​രോ സീ​സ​ണിനും വേ​ണ്ടി പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കും. അ​ങ്ങ​നെ​യൊ​ന്നാ​ണ് ‘സ്ട്രേ​ഞ്ച​ർ തി​ങ്സ്’. ഏകദേശം ഒരു ദശാബ്ദക്കാലം പ്രേക്ഷകരെ കീഴടക്കിയ സ്ട്രേഞ്ചർ തിങ്സ് അന്തിമഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. അതിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ ചിത്രീകരണം ഇപ്പോൾ ഔദ്യോഗികമായി പൂർത്തിയായി. ചിത്രം നവംബറിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

1980ക​ളി​ലെ ഇ​ന്ത്യാ​ന​യി​ലെ ഒ​രു സാ​ങ്ക​ൽ​പിക പ​ട്ട​ണം, ഹോ​ക്കി​ൻ​സ്. ക​ഥ തു​ട​ങ്ങു​ന്ന​ത് അ​വി​ടെ​നി​ന്നാ​ണ്. ആ ​പ​ട്ട​ണ​ത്തി​ലെ ചി​ല സം​ഭ​വ​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​രു ബാ​ല​നെ കാ​ണാ​താ​വു​ന്നു. അ​വ​ന്റെ കൂ​ട്ടു​കാ​രും കു​ടും​ബാംഗ​ങ്ങ​ളും അ​ന്വേ​ഷി​ച്ചി​റ​ങ്ങു​ന്നു. അ​വ​രെ സ​ഹാ​യി​ക്കാ​നാ​യി അ​മാ​നു​ഷി​ക സി​ദ്ധി​യു​ള്ള പെ​ൺ​കു​ട്ടി എ​ത്തു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ‘സ്ട്രേ​ഞ്ച​ർ തി​ങ്സി​ന്റെ’ ക​ഥ അ​വി​ടെ തു​ട​ങ്ങു​ക​യാ​ണ്.

പ്രേ​ക്ഷ​ക​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​ച്ച നാ​ല് സീ​സ​ണു​ക​ൾ. 34 എ​പ്പി​സോ​ഡു​ക​ൾ. അ​ഞ്ചാം സീ​സ​ണി​നു​ള്ള കാ​ത്തി​രി​പ്പ്. ഇ​ത് മാ​ത്രം മ​തി​യാ​വും ‘സ്ട്രേ​ഞ്ച​ർ തി​ങ്സി​’ന്റെ റേ​ഞ്ച് മ​ന​സ്സി​ലാ​വാ​ൻ. ഡ​ഫ​ർ ബ്ര​ദേ​ഴ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​റ്റ് ഡ​ഫ​റും റോ​സ് ഡ​ഫ​റും ചേ​ർ​ന്ന് ര​ച​ന, നി​ർ​മാ​ണം, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ച്ച്, നെ​റ്റ്ഫ്ലി​ക്സ് അ​വ​ത​രി​പ്പി​ച്ച സ​യ​ൻ​സ് ഫി​ക്ഷ​ൻ-​ഹൊ​റ​ർ വെ​ബ് സീ​രീ​സാ​ണ് ‘സ്ട്രേ​ഞ്ച​ർ തി​ങ്സ്’.

2016ലാ​ണ് ആ​ദ്യ സീ​സ​ൺ നെ​റ്റ്ഫ്ലി​ക്സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മി​ക​ച്ച പ​ര​മ്പ​ര​ക്കു​ള്ള അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ 18 പ്രൈം ​ടൈം എ​മ്മി അ​വാ​ർ​ഡ് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ആ ​വ​ർ​ഷം ‘സ്ട്രേ​ഞ്ച​ർ തി​ങ്സ്’ നേ​ടി. നെ​റ്റ്ഫ്ലി​ക്‌​സി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ ക​ണ്ട ഇം​ഗ്ലീ​ഷ് ടി.​വി ഷോ ​‘സ്‌​ട്രേ​ഞ്ച​ർ തി​ങ്സ്’ സീ​സ​ൺ 4, വോ​ള്യം 1 ആ​ണ്.

10 വ​ർ​ഷം. ഒ​രു സീ​രീസി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തൊ​രു വ​ലി​യ കാ​ല​യ​ള​വ് ത​ന്നെ​യാ​ണ്. അ​ഭി​നേ​താ​ക്ക​ളി​ൽ പ​ല​രും അ​വ​ർ കു​ട്ടി​ക​ളാ​യി​രി​ക്കു​മ്പോ​ൾ ഇ​തി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​രോ സീ​സ​ണി​ലും അ​വ​രു​ടെ വ​ള​ർ​ച്ച​യും അ​തി​ന​നു​സ​രി​ച്ചു​ള്ള ക​ഥാ​ഗ​തി​ക​ളും പ്രേ​ക്ഷ​ക​രി​ൽ കൂ​ടു​ത​ൽ ആ​കാം​ക്ഷ ജ​നി​പ്പി​ക്കു​ന്നു. ‘സ്ട്രേ​ഞ്ച​ർ തി​ങ്‌​സി​’ന്റെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും സീ​സ​ണി​ന്റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. റി​ലീ​സി​ങ് ഡേ​റ്റി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NetflixReleasesWeb SeriesEntertainment NewsStranger Things
News Summary - Stranger Things final season wraps filming, set for November 2025 release
Next Story