
ചിമ്പു, ഗൗതം മേനോൻ, എ.ആർ റഹ്മാൻ ടീം വീണ്ടും; പുതിയ ചിത്രത്തിെൻറ ടൈറ്റിൽ പോസ്റ്റർ പുറത്ത്
text_fieldsവിണ്ണൈത്താണ്ടി വരുവായാ, അച്ചം യെൻപത് മഡമൈയടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം വാസുദേവ് മേനോനും സിമ്പുവും എ.ആർ റഹ്മാനും വീണ്ടുമൊന്നിക്കുന്നു. 'നദികളിലെയ് നീരാടും സൂരിയൻ' എന്ന ചിത്രത്തിലൂടെയാണ് മൂവരും ഒന്നിക്കുന്നത്. വേൽസ് ഫിലിം ഇൻറർനാഷണലിെൻറ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.
സിമ്പുവിനെ നായകനാക്കി 2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായാ' വമ്പൻ വിജയമായിരുന്നു. തൃഷ നായികയായെത്തിയ ചിത്രം ഗൗതം മേനോെൻറയും സിലമ്പരസെൻറയും കരിയറിലെ വഴിത്തിരിവുകളിൽ ഒന്നാണ്. നേരത്തെ അതേ ചിത്രത്തിെൻറ രണ്ടാം ഭാഗം വരാൻപോകുന്നതിെൻറ സൂചന ഇരുവരും നൽകിയിരുന്നു. ആ ചിത്രമാണോ ഇൗ ചിത്രം എന്നാണ് ഇപ്പോൾ നെറ്റിസൺസ് ചോദിക്കുന്നത്. എന്തായാലും 'നദികളിലെയ് നീരാടും സൂരിയൻ' എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടും.
