Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംസ്ഥാന ചലച്ചിത്ര...

സംസ്ഥാന ചലച്ചിത്ര അ​വാ​ര്‍ഡ്​ സമർപ്പണം ഇന്ന്​

text_fields
bookmark_border
v n vasan
cancel
camera_alt

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ 

തി​രു​വ​ന​ന്ത​പു​രം: 2021ലെ ​സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍ഡ്​ സ​മ​ര്‍പ്പ​ണം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കു​മെ​ന്ന്​ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള സ​ര്‍ക്കാ​റി​ന്‍റെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര​ബ​ഹു​മ​തി​യാ​യ ജെ.​സി. ഡാ​നി​യേ​ല്‍ അ​വാ​ര്‍ഡ് സം​വി​ധാ​യ​ക​ന്‍ കെ.​പി. കു​മാ​ര​ന് മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ക്കും. ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പ്ര​ഥ​മ ലൈ​ഫ്ടൈം അ​ച്ചീ​വ്മെ​ന്റ് അ​വാ​ര്‍ഡ് മു​തി​ര്‍ന്ന മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ ശ​ശി​കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​യി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങും.

മി​ക​ച്ച ന​ട​നു​ള്ള അ​വാ​ര്‍ഡ് പ​ങ്കി​ട്ട ബി​ജു മേ​നോ​ന്‍, ജോ​ജു ജോ​ര്‍ജ്, ന​ടി രേ​വ​തി, സം​വി​ധാ​യ​ക​ന്‍ ദി​ലീ​ഷ് പോ​ത്ത​ന്‍ തു​ട​ങ്ങി 50 പേ​ര്‍ മു​ഖ്യ​മ​ന്ത്രി​യി​ല്‍നി​ന്ന് അ​വാ​ര്‍ഡു​ക​ള്‍ ഏ​റ്റു​വാ​ങ്ങും. പു​ര​സ്കാ​ര സ​മ​ര്‍പ്പ​ണ​ച്ച​ട​ങ്ങി​നു​ശേ​ഷം വി​വി​ധ സം​ഗീ​ത ധാ​ര​ക​ളെ കോ​ര്‍ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള 'സൗ​ണ്ട് ഓ​ഫ് മ്യൂ​സി​ക്' എ​ന്ന സം​ഗീ​ത​പ​രി​പാ​ടി ഉ​ണ്ടാ​യി​രി​ക്കും.

ഗാ​യ​ത്രി, ന​ജിം അ​ര്‍ഷാ​ദ്, 2021ലെ ​മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​നു​ള്ള അ​വാ​ര്‍ഡ് നേ​ടി​യ പ്ര​ദീ​പ് കു​മാ​ര്‍, സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ ഹി​ഷാം അ​ബ്ദു​ല്‍ വ​ഹാ​ബ്, ജ​ന​പ്രീ​തി നേ​ടി​യ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, രാ​ജ​ല​ക്ഷ്മി, സൂ​ര​ജ് സ​ന്തോ​ഷ്, സം​ഗീ​താ ശ്രീ​കാ​ന്ത്, രൂ​പ രേ​വ​തി, സൗ​മ്യ രാ​മ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state film award
News Summary - State film submission today
Next Story