Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംസ്ഥാന ചലച്ചിത്ര...

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്ന ബെൻ

text_fields
bookmark_border
സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്ന ബെൻ
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​ശ്ശ​​ബ്​​​ദ​​മാ​​യ ആ​​ൺ​​കോ​​യ്മ​​യു​​ടെ നി​​ർ​​ദ​​യ​​മാ​​യ അ​​ധി​​കാ​​ര​​പ്ര​​യോ​​ഗ​​ങ്ങ​​ളെ ഒ​​രു പെ​​ൺ​​കു​​ട്ടി​​യു​​ടെ ദൈ​​നം​​ദി​​ന ജീ​​വി​​താ​​നു​​ഭ​​വ​​ങ്ങ​​ളി​​ലൂ​​ടെ ശ​​ക്ത​​മാ​​യി അ​​വ​​ത​​രി​​പ്പി​​ച്ച ജി​​യോ ബേ​​ബി​​യു​​ടെ 'ദി ​​ഗ്രേ​​റ്റ് ഇ​​ന്ത്യ​​ൻ കി​​ച്ച​​ണി'​​ന് ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ മി​​ക​​ച്ച സി​​നി​​മ​​ക്കു​​ള്ള സം​​സ്ഥാ​​ന പു​​ര​​സ്കാ​​രം. സം​​വി​​ധാ​​യ​​ക​​നും നി​​ർ​​മാ​​താ​​വി​​നും ര​​ണ്ട് ല​​ക്ഷം വീ​​ത​​വും ശി​​ൽ​​പ​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് പു​​ര​​സ്കാ​​രം. പ്ര​​ജേ​​ഷ് സെ​​ൻ സം​​വി​​ധാ​​നം ചെ​​യ്ത 'വെ​​ള്ളം: ദി ​​എ​​സ​​ൻ​​ഷ്യ​​ൽ ഡ്രി​​ങ്കി'​​ലെ അ​​ഭി​​ന​​യ​​ത്തി​​ന് ജ​​യ​​സൂ​​ര്യ മി​​ക​​ച്ച ന​​ട​​നാ​​യും ടി.​​ടി. മു​​ഹ​​മ്മ​​ദ് മു​​സ്ത​​ഫ സം​​വി​​ധാ​​നം ചെ​​യ്​​​ത ക​​പ്പേ​​ള​​യി​​ലെ അ​​ഭി​​ന​​യ​​ത്തി​​ന് അ​​ന്ന ബെ​​ൻ മി​​ക​​ച്ച ന​​ടി​​യാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ഒ​​രു ല​​ക്ഷ​​വും ശി​​ൽ​​പ​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വു​​മാ​​ണ്​ പു​​ര​​സ്കാ​​രം. മ​​നു​​ഷ്യ​െ​ൻ​റ പെ​​രു​​മാ​​റ്റ​​ത്തി​​ലെ സ​​ങ്കീ​​ര്‍ണ​​ത​​ക​​ളെ​​യും അ​​വ​​യു​​ടെ രീ​​തി​​യെ​​യും 'എ​​ന്നി​​വ​​ർ' എ​​ന്ന ചി​​ത്ര​​ത്തി​​ലൂ​​ടെ ശി​​ൽ​​പ​​ഭ​​ദ്ര​​മാ​​യി ആ​​വി​​ഷ്ക​​രി​​ച്ച സി​​ദ്ധാ​​ർ​​ഥ് ശി​​വ​​യാ​​ണ് മി​​ക​​ച്ച സം​​വി​​ധാ​​യ​​ക​​ൻ. ര​​ണ്ട് ല​​ക്ഷ​​വും ശി​​ൽ​​പ​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് പു​​ര​​സ്കാ​​രം. സെ​​ന്ന ഹെ​​ഗ്​​​ഡെ സം​​വി​​ധാ​​നം ചെ​​യ്ത 'തി​​ങ്ക​​ളാ​​ഴ്ച നി​​ശ്ച​​യ'​​മാ​​ണ് മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ ചി​​ത്രം. മി​​ക​​ച്ച ക​​ഥാ​​കൃ​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​ര​​വും സെ​​ന്ന ഹെ​​ഗ്ഡെ സ്വ​​ന്ത​​മാ​​ക്കി. ക​​പ്പേ​​ള ഒ​​രു​​ക്കി​​യ ടി.​​ടി. മു​​ഹ​​മ്മ​​ദ് മു​​സ്ത​​ഫ​​യാ​​ണ് ന​​വാ​​ഗ​​ത സം​​വി​​ധാ​​യ​​ക​​ൻ. സാം​​സ്കാ​​രി​​ക മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​നാ​​ണ് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ദി ​​ഗ്രേ​​റ്റ് ഇ​​ന്ത്യ​​ൻ കി​​ച്ച​​ൺ ഒ​​രു​​ക്കി​​യ ജി​​യോ ബേ​​ബി​​യാ​​ണ് മി​​ക​​ച്ച തി​​ര​​ക്ക​​ഥാ​​കൃ​​ത്ത്. ജ​​ന​​പ്രീ​​തി​​യും ക​​ലാ​​മേ​​ന്മ​​യു​​മു​​ള്ള മി​​ക​​ച്ച ചി​​ത്ര​​ത്തി​​നു​​ള്ള പ്ര​​ത്യേ​​ക അ​​വാ​​ർ​​ഡ് സ​​ച്ചി സം​​വി​​ധാ​​നം ചെ​​യ്ത അ​​യ്യ​​പ്പ​​നും കോ​​ശി​​യും നേ​​ടി. 'സൂ​​ഫി​​യും സ​ു​​ജാ​​ത​​യും'​​ചി​​ത്ര​​ത്തി​​ലെ ഗാ​​ന​​ങ്ങ​​ൾ​​ക്കും പ​​ശ്ചാ​​ത്ത​​ല​​സം​​ഗീ​​ത​​ത്തി​​നും എം. ​​ജ​​യ​​ച​​ന്ദ്ര​​ന് ര​​ണ്ട് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചു.


മികച്ച ചിത്രം: ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ

മികച്ച രണ്ടാമത്തെ ചിത്രം - തിങ്കളാഴ്ച നിശ്ചയം

മികച്ച സംവിധായകൻ - സിദ്ധാർത്ഥ ശിവ

മികച്ച നടി: അന്ന ബെന്‍ (കപ്പേള)

മികച്ച നടൻ: ജയസൂര്യ (വെള്ളം)

മികച്ച സ്വഭാവ നടൻ - സുധീഷ്​

മികച്ച സ്വഭാവ നടി - ശ്രീരേഖ

മികച്ച ബാലതാരം (ആൺ) - നിരഞ്​ജൻ എസ്​.

മികച്ച ബാലതാരം (പെൺ) - അരവ്യ ശർമ

മികച്ച കഥാകൃത്ത്​- സെന്ന ഹെഗ്​ഡെ

മികച്ച ഛായാഗ്രാഹകൻ - ച​ന്ദ്രു സെൽവരാജ്​

മികച്ച തിരക്കഥാകൃത്ത്​ - ജിയോ ​ബേബി

മികച്ച ഗാനരചയിതാവ്: അൻവർ അലി

മികച്ച സംഗീത സംവിധായകൻ - എം. ജയചന്ദ്രൻ

മികച്ച പശ്ചാത്തല സംഗീതം: എം. ജയചന്ദ്രൻ

മികച്ച പിന്നണി ഗായിക - നിത്യ മാമ്മൻ

മികച്ച ചിത്രസംയോജകൻ - മഹേഷ്​ നാരായണൻ

മികച്ച കലാസംവിധായകൻ - സന്തോഷ്​ രാമൻ

മികച്ച സിങ്ക്​ സൗണ്ട്​ - ആദർശ്​ ജോസഫ്​ ചെറിയാൻ

മികച്ച ശബ്​ദമിശ്രണം - അജിത്​ എബ്രഹാം ജോർജ്​

മികച്ച ശബ്​ദരൂപകൽപ്പന - ടോണി ബാബു

മികച്ച പ്രോസസിംഗ്​ ലാബ്​/കളറിസ്​റ്റ്​ - ലിജു പ്രഭാകർ

മികച്ച മേക്കപ്പ്​ ആർട്ടിസ്റ്റ്​ - റഷീദ്​ അഹമ്മദ്​

മികച്ച വസ്​ത്രാലങ്കാരം - ധന്യ ബാലകൃഷ്​ണൻ

മികച്ച ഡബ്ബിങ്​ ആർട്ടിസ്​സ്റ്റ്​ (ആൺ) - ഷോബി തിലകൻ

മികച്ച ഡബ്ബിങ്​ ആർട്ടിസ്​സ്റ്റ്​ (പെൺ) - റിയ സൈറ

മികച്ച നൃത്ത സംവിധാനം - ലളിത സോബി

മികച്ച ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും

മികച്ച നവാഗത സംവിധായകൻ- മുഹമ്മദ്​ മുസ്​തഫ ടി.ടി

മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി

വിഷ്വൽ എഫക്​ട്​സ്​ - സര്യാസ്​ മുഹമ്മദ്​

സ്​ത്രീ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്​കാരം - നഞ്ചിയമ്മ

പ്രത്യേക ജൂറി അവാർഡ്​ - സിജി പ്രദീപ്​

പ്രത്യേക ജൂറി പരാമർശം - വസ്​ത്രാലങ്കരം -നളിനി ജമീല

'കപ്പേള'ക്കായി പ്രയത്നിച്ചവർക്ക്​ സമർപ്പിക്കുന്നു –അന്ന ബെൻ

കൊ​ച്ചി: ത​നി​ക്ക് ല​ഭി​ച്ച പു​ര​സ്കാ​രം 'ക​പ്പേ​ള' സി​നി​മ​ക്ക് വേ​ണ്ടി പ്ര​യ​ത്നി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും സ​മ​ർ​പ്പി​ക്കു​ന്ന​താ​യി ന​ടി അ​ന്ന ബെ​ൻ. സം​വി​ധാ​യ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, കൂ​ടെ അ​ഭി​ന​യി​ച്ച​വ​ർ ഇ​വ​രൊ​ക്കെ ഇ​ല്ലാ​യി​രു​െ​ന്ന​ങ്കി​ൽ ക​ഥാ​പാ​ത്രം ഇ​ത്ര​യും ന​ന്നാ​യി ചെ​യ്യാ​നാ​കു​മാ​യി​രു​ന്നി​ല്ല. സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ൽ മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വാ​ർ​ത്ത​യ​റി​ഞ്ഞ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ന്ന ബെ​ൻ.

അ​ഭി​ന​യ​ജീ​വി​ത​ത്തിെൻറ തു​ട​ക്കം​ത​ന്നെ ഇ​ത്ര​യും വ​ലി​യ അം​ഗീ​കാ​രം കി​ട്ടു​െ​ന്ന​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. അ​ത് വ​രും​കാ​ല​െ​ത്ത ത​െൻറ സി​നി​മ​ക​ൾ​ക്കും പ്ര​ചോ​ദ​ന​മാ​കും. തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യാ​നാ​കാ​ത്ത​തിെൻറ വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, ഒ​രു​പാ​ട് പേ​ർ ക​ണ്ട് അ​ഭി​പ്രാ​യം പ​റ​ഞ്ഞു. പ​ല ഭാ​ഷ​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ ഓ​ൺ​ലൈ​നി​ൽ സി​നി​മ ക​ണ്ടു. പു​ര​സ്കാ​രം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. സി​നി​മ​യി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും എ​പ്പോ​ഴും കൂ​ടെ​നി​ൽ​ക്കു​ന്ന​വ​രാ​ണ് കു​ടും​ബം.

പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ ത​ന്നെ​ക്കാ​ൾ കൂ​ടു​ത​ൽ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​വ​രെ​ന്നും അ​ന്ന ബെ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.മ​ക​ൾ​ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്ന് അ​ന്ന​യു​ടെ പി​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ബെ​ന്നി പി. ​നാ​യ​ര​മ്പ​ലം പ​റ​ഞ്ഞു.ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​ത്യേ​ക പ​രാ​മ​ർ​ശ​വും മി​ക​ച്ച ന​ടി​യെ​ന്ന ബ​ഹു​മ​തി​യും മ​ക​ൾ​ക്ക് ല​ഭി​ച്ചു. അ​ഭി​ന​യ​ജീ​വി​ത​ത്തിെൻറ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത​ന്നെ പു​ര​സ്കാ​ര​ങ്ങ​ൾ കി​ട്ടു​ക​യെ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​യാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'മുരളി'യും 'സണ്ണി'യും ഓരോ അനുഭവങ്ങൾ –ജയസൂര്യ

കൊ​ച്ചി: ത​ന്നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ 'വെ​ള്ളം' സി​നി​മ​യി​ലെ മു​ര​ളി​യും 'സ​ണ്ണി' സി​നി​മ​യി​ലെ സ​ണ്ണി​യും അ​ഭി​ന​യ​മാ​യി തോ​ന്നി​യി​ട്ടി​ല്ലെ​ന്ന് ജ​യ​സൂ​ര്യ. അ​ത് ഓ​രോ അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജ​യ​സൂ​ര്യ പ്ര​തി​ക​രി​ച്ചു. സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വാ​ർ​ത്ത​യ​റി​ഞ്ഞ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​രു​സി​നി​മ​യും ക​ലാ​മൂ​ല്യ​മു​ള്ള​താ​യി​രു​ന്നു. കാ​ണു​ന്ന ഓ​രോ പ്രേ​ക്ഷ​ക​െൻറ​യും മ​ന​സ്സി​ൽ നി​ൽ​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് 'വെ​ള്ള'​ത്തി​ലെ മു​ര​ളി​യേ​ട്ട​ൻ. മു​ഴു​ക്കു​ടി​യ​നാ​യി​രു​ന്ന ഒ​രു​വ്യ​ക്തി​ക്ക് മ​ദ്യ​പാ​ന​ശീ​ലം ഉ​പേ​ക്ഷി​ച്ച​പ്പോ​ഴു​ണ്ടാ​യ മാ​റ്റ​മാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ഈ ​ചി​ത്രം ക​ണ്ട് പ​രി​വ​ർ​ത്ത​നം സം​ഭ​വി​ച്ച ഒ​രു​പാ​ട് ആ​ളു​ക​ളു​ണ്ട്. അ​താ​ണ് ത​ങ്ങ​ൾ​ക്ക് കി​ട്ടി​യ ആ​ദ്യ​ത്തെ അ​വാ​ർ​ഡെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​ന് കാ​ര​ണ​ക്കാ​ര​നാ​യ യ​ഥാ​ർ​ഥ മു​ര​ളി​യെ​ന്ന വ്യ​ക്തി, സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ, നി​ർ​മാ​താ​ക്ക​ൾ തു​ട​ങ്ങി​യ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ് പു​ര​സ്കാ​രം.

ജ​യ​സൂ​ര്യ എ​ന്ന ന​ട​ന് കി​ട്ടി​യ അ​വാ​ർ​ഡാ​യി ഇ​ത് താ​ൻ ക​ണ​ക്കാ​ക്കു​ന്നി​ല്ല. ചി​ത്ര​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണ് താ​ൻ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്. ഇ​തു​വ​രെ ത​നി​ക്ക് മൂ​ന്ന് സം​സ്ഥാ​ന അ​വാ​ർ​ഡ്​ കി​ട്ടി​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ലും താ​നാ​ണ് മി​ക​ച്ച ന​ട​നെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​തൊ​ക്കെ ഓ​രോ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ സം​ഭ​വി​ക്കു​െ​ന്ന​ന്നാ​ണ് ക​രു​തു​ന്ന​ത്.

'ഭൂമിയിലെ മനോഹര സ്വകാര്യം' സ്വന്തമാക്കിയത്​ മൂന്ന്​ അവാർഡുകൾ

അന്തിക്കാട് (തൃശൂർ): കേരളത്തിലെ സിനിമ ഗ്രാമം എന്നറിയപ്പെടുന്ന അന്തിക്കാടിന് സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഭിമാനനേട്ടം.

മികച്ച ചലച്ചിത്ര-നാടക സംവിധായകനുള്ള സംസ്ഥാന അവാർഡുകൾ നേരത്തേ നേടിയ ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത 'ഭൂമിയിലെ മനോഹര സ്വകാര്യം' ചിത്രത്തിന് മൂന്ന്​ അവാർഡുകളാണ്​ ഇത്തവണ ലഭിച്ചത്​. ഗാനരചനക്ക്​ അൻവർ അലി, സ്വഭാവ നടനായി സുധീഷ്​, ഡബ്ബിങ്​ ആർട്ടിസ്​റ്റായി ഷോബി തിലകൻ എന്നിവരാണ്​ അവാർഡ്​ നേടിയത്​. പ്രശസ്​ത എഴുത്തുകാരൻ എ. ശാന്തകുമാറി​െൻറ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ കോവിഡ് പ്രതിസന്ധികൾക്കിടയിലാണ് റിലീസായത്.

ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരു​േമ്പാഴാണ്​ ലോക്​ഡൗണും തിയറ്റർ അടക്കലും വന്നത്​.

ഇതിനിടെ കഥാകൃത്തും തിരക്കഥാകൃത്തുമായ എ. ശാന്തകുമാർ മരിച്ചു. ശാന്തകുമാറി​െൻറ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ബയോടാക്കീസി​െൻറ ബാനറിൽ രാജീവ് കുമാറാണ് സിനിമ നിർമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jayasuryastate film awardAnna Ben
News Summary - State Film Award: Best Actor Jayasurya, Best Actress Anna Ben
Next Story