സ്റ്റേറ്റ് ബസ്സ് ടീമിന്റെ 'ആനവണ്ടി' കാർട്ടൂൺ മത്സരം: പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു
text_fieldsകൊച്ചി: സ്റ്റുഡിയോ സി സിനിമാസിന്‍റെ ബാനറില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സ്റ്റേറ്റ് ബസ്സ് ടീം 'ആനവണ്ടി' പ്രമേയമാക്കി സംസ്ഥാനതലത്തില്‍ നടത്തിയ കാര്‍ട്ടൂണ്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. എറണാകുളം പ്രസ്സ് ക്ലബില്‍ നടന്ന ചടങ്ങില്‍ നടനും ചിത്രകാരനുമായ കോട്ടയം നസീര്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ രജീന്ദ്രകുമാറിന്
അന്തരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ പേരില്‍ 10000 രൂപ ക്യാഷ് അവാര്‍ഡും പുരസ്ക്കാരവും നല്‍കി. കാർട്ടൂണിസ്റ്റുകളായ ദിൻ രാജ്, സുഭാഷ് കല്ലൂർ, മധൂസ്, ബഷീർ കിഴിശ്ശേരി 'അനൂപ് രാധാകൃഷ്ണൻ -നവാസ്കോണോം പാറ, ഗീതു ബാലകൃഷ്ണൻ.എന്നിവർക്കുള്ള പ്രോത്സാഹന സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന നമ്മുടെ കെ എസ് ആര്‍ ടി സി ബസ്സ് സര്‍വ്വീസിന്‍റെ നിലവിലെ സാഹചര്യങ്ങളെ ആക്ഷേപ ഹാസ്യ രചനയിലൂടെ ചിത്രീകരിക്കുകയാണ് 'ആനവണ്ടി' കാര്‍ട്ടൂണ്‍ മത്സരത്തിന്‍റെ പ്രമേയമെന്ന് സ്റ്റേറ്റ് ബസ്സ് സിനിമയുടെ അണിയറപ്രവര്‍ത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നാം സ്ഥാനം നേടിയ കാര്‍ട്ടൂണ്‍ സ്റ്റേറ്റ് ബസ്സ് സിനിമയുടെ പ്രധാന പോസ്റ്ററായി പ്രചരിപ്പിക്കും. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കോടിന്‍റെ നേതത്വത്തിലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ അടങ്ങിയ ജൂറിയാണ് മികച്ച കാര്‍ട്ടൂണുകൾ തിരഞ്ഞെടുത്തത്. ചിത്രത്തിലെ നായകന്‍ സന്തോഷ് കീഴാറ്റൂര്‍, സംവിധായകന്‍ ചന്ദ്രന്‍ നരീക്കോട്, കാര്‍ട്ടൂണ്‍ അക്കാദമി ചെയർമാൻ ഉണ്ണികൃഷ്ണന്‍, ഹംസക്കോയ, ബാസിം ഹുസൈൻ എ എച്ച്, പി.ആർ.ഒ. പി.ആർ സുമേരൻ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

