ഒരിക്കലെങ്കിലും അവനെ മിടുക്കനെന്നൊന്ന് വിളിച്ചുനോക്ക് സാറേ- 'സ്വനം' റിലീസായി
text_fieldsകൊച്ചി: ഏറ്റവും മികച്ച ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന സർക്കാറിന്‍റെ അവാർഡ് നേടിയ 'സ്വനം' നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ദീപേഷ് ടി. സംവിധാനം ചെയ്ത സിനിമയിൽ അഭിനന്ദ് അക്കോടൻ, നിരഞ്ജൻ, രമ്യ രാഘവൻ, കവിത ശ്രീ, സന്തോഷ് കീഴാറ്റൂർ, രാജേന്ദ്രൻ തായട്ട്, വിജയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തുൽസി ഫിലിംസിന്‍റെ ബാനറിൽ രമ്യ രാഘവൻ നിർമ്മിക്കുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ഡോക്ടർ വത്സലൻ വാതുശ്ശേരിയാണ്. ഛായാഗ്രഹണം വിവേക് നിർവഹിക്കുന്നു. ജിനേഷ് എരമം എഴുതിയ വരികൾക്ക് ഹരി വേണുഗോപാൽ ഈണം പകർന്ന ഗാനം കലേഷ് കരുണാകരൻ ആലപിക്കുന്നു. എഡിറ്റർ-വിജി ഏബ്രാഹം, കൊ പ്രൊഡ്യൂസർ-വിജയ്, ദ്രൗപത് വിജയ്, കല-നിമേഷ് താനൂർ, വസ്ത്രാലങ്കാരം-കുക്കു ജീവൻ, അസോസിയേറ്റ് ഡയറക്ടർ-അനൂപ് അരവിന്ദൻ, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

