Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബ്രഹ്‌മാണ്ഡ ചിത്രം ആർ.ആർ.ആറി​െൻറ​ റിലീസ്​ ഡേറ്റ്​ പുറത്തുവിട്ട്​ എസ്​.എസ്​ രാജമൗലി
cancel

ബ്രഹ്‌മാണ്ഡ ചിത്രം ആർ.ആർ.ആറി​െൻറ​ റിലീസ്​ ഡേറ്റ്​ പുറത്തുവിട്ട്​ എസ്​.എസ്​ രാജമൗലി

text_fields
bookmark_border

ബാഹുബലി രണ്ടാം ഭാഗത്തിന്​ ശേഷം എസ്​.എസ്​ രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ആര്‍ആറി​െൻറ റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടു. ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രധാന വേഷത്തിലെത്തുന്ന ചിത്രം 2022 ജനുവരി ഏഴിന്​ തിയറ്റർ റിലീസായി പ്രേക്ഷകരിലേക്കെത്തുമെന്ന്​ സംവിധായകൻ രാജമൗലി ട്വിറ്ററിലൂടെ അറിയിച്ചു. ബാഹുബലി സിനിമകൾ പോലെ ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശിപ്പിച്ചേക്കും. ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രമെത്തിയേക്കും.

രുദ്രം രണം രുധിരം എന്നതി​െൻറ ചുരുക്ക രൂപമാണ്​ ആര്‍ആര്‍ആര്‍. 1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രം അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരോടൊപ്പം വിദേശ താരങ്ങളായ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SS Rajamoulis RRR to release next year
Next Story