Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകശ്മീർ ഫയൽസിന്റെ...

കശ്മീർ ഫയൽസിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് ആർ.ആർ.ആർ

text_fields
bookmark_border
കശ്മീർ ഫയൽസിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് ആർ.ആർ.ആർ
cancel
Listen to this Article

ന്യൂഡൽഹി: റിലീസ് ചെയ്ത് ആദ്യ തിങ്കളാഴ്ചത്തെ കളക്ഷൻ റെക്കോർഡിൽ വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസിനെ മറികടന്ന് എസ്.എസ് രാജമൗലിയുടെ ആർ.ആർ.ആർ. ഹിന്ദി ബെൽറ്റിലും ആർ.ആർ.ആർ വലിയ തരംഗമുണ്ടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റിലീസ് ചെയ്തതതിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച 14.5 കോടിയായിരുന്നു കശ്മീർ ഫയൽസിന്റെ കലക്ഷൻ. എന്നാൽ, 18 കോടി രൂപയാണ് ആർ.ആർ.ആർ നേടിയത്.

ഒരു തെലുങ്ക് സിനിമ നേടുന്ന ഏറ്റവും വലിയ നേട്ടമാണ് ആർ.ആർ.ആറിന് ഉണ്ടായിരിക്കുന്നത്. എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് ബോളിവുഡിൽ നിന്നുവരെ അഭിനന്ദനം ലഭിച്ചിരുന്നു. കരൺ ജോഹർ ഉൾപ്പടെയുള്ളവർ സിനിമയേയും രാജമൗലിയേയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

തെലുഗു സൂപ്പർ താരങ്ങളായ രാംചരണും ജൂനിയർ എൻ.ടി.ആറും നായകൻമാരായ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യദിനം 257.15 കോടി രൂപയാണ് വാരിയത്. രാജമൗലിയു​ടെ തന്നെ ബാഹുബലി-2 വിന്റെ (224 കോടി രൂപ) കളക്ഷൻ റെക്കോഡുകൾ ആർ.ആർ.ആർ തകർത്തതായുളള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RRRKashmir files
News Summary - SS Rajamouli RRR Beat Kashmir files record
Next Story