Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആര്യൻ ഖാന് ലൈഫ്...

ആര്യൻ ഖാന് ലൈഫ് കോച്ചിനെ നിയമിക്കാനൊരുങ്ങി ഷാരൂഖ് ഖാനും ഗൗരി ഖാനും

text_fields
bookmark_border
Sharooq khan, Gauri and Aryan
cancel

മുംബൈ: മയക്കു മരുന്ന് കേസില്‍ ജാമ്യം ലഭിച്ച മകന്‍ ആര്യന്‍ ഖാന്റെ മാനസികാരോഗ്യത്തിന് പ്രഥമ പരിഗണന കൊടുത്ത് മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനും. നാലാഴ്ചയോളം ജയിലില്‍ കിടന്ന് ജാമ്യത്തിലിറങ്ങിയ ആര്യൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് റിപ്പോർട്ടുകൾ. തന്നെക്കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും കാണുന്നതോടെ ആര്യൻ കൂടുതൽ മാനസിക സമ്മർദ്ദത്തിൽ അകപ്പെടുമോ എന്ന ആശങ്കയിലാണ് മാതാപിതാക്കൾ.

ആര്യനെ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ഷാരൂഖും ഗൗരിയും. ലൈഫ് കോച്ചിനെ വെക്കുക, പേഴ്‌സണല്‍ ഗുരുവിനെ നിയമിക്കുക, കൗണ്‍സിലിങ് സെഷനുകള്‍ നല്‍കുക തുടങ്ങിയവയെ കുറിച്ചെല്ലാം ആലോചനയിലുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈഫ് കോച്ചിനെയായിരിക്കും നിയമിക്കുക.

ചെറുപ്പം തൊട്ടെ ആര്യന്‍ ഉള്‍വലിഞ്ഞ പ്രകൃതക്കാരനാണ്. മാതാപിതാക്കളുടെ താരപ്രഭയിലാണ് ജീവിതമെങ്കിലും ലൈം ലൈറ്റില്‍ നിന്ന് മാറി നില്‍ക്കാനാണ് ആര്യന്‍ താല്‍പര്യപ്പെട്ടിരുന്നത്. വീട്ടിലെന്തെങ്കിലും ആഘോഷം നടക്കുമ്പോള്‍ ഫോട്ടോക്ക് പോസ് ചെയ്യാനും മറ്റും ആര്യനെ നിര്‍ബന്ധിക്കേണ്ടിയിരുന്നു. ഇങ്ങനെയൊരു യുവാവിന് ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങൾ താങ്ങാന്‍ കഴിയുന്നതല്ലെന്നും അതിനാലാണ് മാനസിക സമ്മർദ്ദം ഒഴിവാക്കാനുള്ള വഴികൾ തേടുന്നതെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

ജാമ്യം ലഭിച്ചതിനു ശേഷം വീട്ടിലെത്തിയ ആര്യനെ പരമാവധി മാധ്യമങ്ങളില്‍ നിന്നും ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്താനാണ് ഷാരൂഖ് ശ്രമിക്കുന്നത്. മന്നത്തിലെത്തുന്നവരെ പോലും ആര്യന് താൽപര്യമുണ്ടെങ്കിൽ മാത്രം സന്ദർച്ചാൽ മതിയെന്നാണ് ഷാരൂഖും ഗൗരിയും നിർദേശിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai cruise drug caseAryan KhanLife coach
News Summary - SRK, Gauri plan counselling for son's mental health
Next Story