Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹിന്ദുക്കളുടെ വികാരം...

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു; ഷാരൂഖിന്റെ പത്താനെതിരായ പ്രതിഷേധം തെരുവിൽ

text_fields
bookmark_border
ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു; ഷാരൂഖിന്റെ പത്താനെതിരായ പ്രതിഷേധം തെരുവിൽ
cancel

ഇ​​ന്ദോർ: ഷാരൂഖ് ഖാൻ നായകനാവുന്ന പത്താൻ സിനിമക്കെതിരായ തെരുവിൽ പ്രതിഷേധം . സിനിമയിലെ ആദ്യത്തെ ഗാനം പുറത്തിറങ്ങിയതോടെയാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. മധ്യപ്രദേശിലെ ഇ​​ന്ദോറിൽ പ്രതിഷേധക്കാനെത്തിയവർ ഷാരൂഖിന്റെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു.

നേരത്തെ മധ്യപ്രദേശിൽ നിന്നുള്ള മന്ത്രിയായ നരോട്ടം മിശ്ര ഗാനത്തിലെ സീനുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. കാവി നിറമുള്ള ബിക്കിനി ഗാനത്തിൽ ബോളിവുഡ് നായിക ദീപിക പദുക്കോൺ ഉപയോഗിച്ചതിനേയും അദ്ദേഹം വിമർശിച്ചിരുന്നു. സിനിമ മധ്യപ്രദേശിൽ നിരോധിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷാരുഖാനെതിരെ പ്രതിഷേധിക്കാൻ വീർ ശിവാജി ഗ്രൂപ്പാണ് തെരുവിലിറങ്ങിയത്. സിനിമ നിരോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സിനിമയിലെ ഒരു ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാ​ണെന്നാണ് ഇവരുടെ ആരോപണം. അടുത്ത ജനുവരിയിലാണ് പത്താൻ തിയറ്ററുകളിലെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SRKPathaan movie
News Summary - SRK burnt in protest against Pathaan movie in Indore
Next Story