ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ബിഗ് സ്ക്രീനിലേക്ക്; ‘ഉദയനാണ് താരം’ റീ റിലീസിന്
text_fields20 വർഷത്തിനു ശേഷം മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘ഉദയനാണ് താരം’ റീ റിലീസിനെത്തുന്നു. 4K ദൃശ്യമികവോട് കൂടിയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 2026 ജനുവരി അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
ഉദയനെ അവതരിപ്പിച്ച മോഹൻലാലും സൂപ്പർ സ്റ്റാർ സരോജ് കുമാറിനെ അവതരിപ്പിച്ച ശ്രീനിവാസനും മലയാളികൾക്ക് അത്ര മേൽ പ്രിയപ്പെട്ടതായിരുന്നു. റിലീസ് സമയത്ത് ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ സിനിമ വീണ്ടും റിലീസിന് എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. സിനിമക്കുള്ളിലെ കഥ പറഞ്ഞ ചിത്രത്തിലെ കഥയും തിരക്കഥയും ഒരുക്കിയത് ശ്രീനിവാസനാണ്. സിനമയിലെ രംഗങ്ങളും ഡയലോഗുകളും ഇന്നും പ്രചാരത്തിലുണ്ട്. ജഗതി ശ്രീകുമാർ, സലീം കുമാർ, മുകേഷ്, മീന, ഭാവന, ഇന്ദ്രൻസ് തുടങ്ങിയ താരപ്രമുഖർ അണിനിരന്ന ചിത്രത്തിന്റെ റീ റിലീസ് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
ഛായാഗ്രാഹണം- എസ് കുമാർ, സംഗീതം- ദീപക് ദേവ്, ഗാനരചന- കൈതപ്രം, പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ എന്നിവരാണ് പിന്നണി പ്രവർത്തകർ. എ. കെ സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ത്രിബ്യൂഷന്‍ കൈകാര്യം ചെയ്യുന്നത്.
എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം, എക്‌സിക്യൂട്ട് പ്രൊഡ്യൂസര്‍: കരീം അബ്ദുള്ള, ആര്‍ട്ട്: രാജീവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇന്‍ചാര്‍ജ്: ബിനീഷ് സി കരുണ്‍, മാര്‍ക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാര്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍: മദന്‍ മേനോന്‍, കളറിസ്റ്റ്: രാജ പാണ്ഡ്യന്‍(പ്രസാദ് ലാബ്), ഷാന്‍ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4k റീ മാസ്റ്ററിങ്: പ്രസാദ് ലാബ്, മിക്‌സിംഗ്: രാജാകൃഷ്ണന്‍, സ്റ്റില്‍സ്: മോമി & ജെപി, ഡിസൈന്‍സ്: പ്രദീഷ് സമ, പി.ആര്‍.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

