Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം 'ശ്രീദേവി ബംഗ്ലാവ്'; പുതിയ ട്രെയിലർ പുറത്തുവിട്ട്​ മോഹൻലാൽ

text_fields
bookmark_border
പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ്; പുതിയ ട്രെയിലർ പുറത്തുവിട്ട്​ മോഹൻലാൽ
cancel

മലയാളി താരം പ്രിയ പ്രകാശ് വാര്യരെ നായികയാക്കി മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവി​െൻറ പുതിയ ട്രെയിലർ സൂപ്പര്‍ സ്റ്റാര്‍ മോഹൻലാല്‍ ത​െൻറ ഫേസ്ബുക്ക്​ പേജിലൂടെ റിലീസ് ചെയ്തു. ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്.

വിഖ്യാത നടി ശ്രീദേവിയുടെ പേരുമായി സാമ്യമുള്ളതി​െൻറ പേരിൽ ചിത്രം വിവാദമായിരുന്നു. എന്നാൽ, 'ഇതൊരു സസ്പെൻസ് ത്രില്ലറാണെന്നും, ശ്രീദേവി എന്ന പേര് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും' വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പറഞ്ഞു. ശ്രീദേവി ബംഗ്ലാവ് പ്രദര്‍ശനത്തിനൊരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. മോഹൻലാലിനെ നായകനാക്കി ഭഗവാൻ എന്ന ചിത്രം പ്രശാന്ത് സംവിധാനം ചെയ്തിട്ടുണ്ട്.

പ്രിയംഷു ചാറ്റര്‍ജി, അസീം അലി ഖാന്‍, മുകേഷ് ഋഷി, ലീ നിക്കോളാസ് ഹാരീസ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി, നായിക പ്രിയ വാര്യര്‍, ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥ്, എഡിറ്റര്‍ ബാബു രത്നം, സംഗീതം ഫോര്‍ മ്യൂസിക്ക് തുടങ്ങിയവർ മലയാളികളാണെന്നതാണ്​ ബോളിവുഡ്​ ചിത്രം ശ്രീദേവി ബംഗ്ലാവി​െൻറ മറ്റൊരു പ്രത്യേകത. ആറാത് എൻറർടൈൻമെൻറ്​സി​െൻറ ബാനറില്‍ ചന്ദ്രശേഖര്‍ എസ് കെ, റോമന്‍ ഗില്‍ബര്‍ട്ട്, ജറോം ജോസഫ്, മനീഷ് നായര്‍, രാജന്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ്​ ചിത്രം നിര്‍മ്മിക്കുന്നത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sridevi bungalow Arbaz Khan Priya Varrier
Next Story