Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്നെ അപമാനിച്ചപ്പോൾ സാധാരണ മനുഷ്യനെന്ന രീതിയിൽ മറുപടി കൊടുത്തു; പ്രതികരണവുമായി ശ്രീനാഥ് ഭാസി

text_fields
bookmark_border
എന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല
Sreenath Bhasis Reaction About    Female Anchor allegation
cancel

കൊച്ചി: തന്റെ ഭാഗത്തു നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് നടൻ ശ്രീനാഥ് ഭാസി. നടന്റെ ഏറ്റവും പുതിയ ചിത്രമായ ചട്ടമ്പിയുടെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇക്കാര്യം പറഞ്ഞത്. താൻ ആരേയും തെറി വിളിച്ചിട്ടില്ലെന്നും, തന്നോട് മോശമായ പെരുമാറിയപ്പോൾ സാധാരണ മനുഷ്യനെന്ന നിലയിൽ നടത്തിയ പ്രതികരണമാണെന്നും നടൻ വ്യക്തമാക്കി.

'എന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. എന്നെ അപമാനിച്ചതിന്റെ പേരിൽ സാധാരണ മനുഷ്യനെന്ന രീതിയിൽ മറുപടി കൊടുത്തു. ആരേയും തെറി വിളിച്ചിട്ടില്ല. അവരോട് മോശമായി പെരുമാറിയിട്ടുമില്ല'; ശ്രീനാഥ് ഭാസി പറഞ്ഞു.

അതേസമയം സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടനെ പൊലീസ് ചോദ്യ ചെയ്യും. ചട്ടമ്പിയുടെ സിനിമ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം നടന്നത്. തുടർന്നാണ് നടന്റെ പേരിൽ അവതാരക പരാതി നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sreenath Bhasi's Reaction About Female Anchor allegation
Next Story