ചട്ടമ്പിയായി ശ്രീനാഥ് ഭാസി; നിഗൂഢത നിറച്ച് ട്രെയിലർ, വീഡിയോ
text_fieldsശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. സിനിമയുടെ ട്രെയിലർ പുറത്ത്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ട്രെയിലർ പുറത്തുവിട്ടത്. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കറിയ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള ഒരു ആകാംക്ഷ ജനിപ്പിക്കുന്ന ഉള്ളടക്കമാണ് ട്രെയിലറിൽ. ചട്ടമ്പി യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരം ആണെന്നും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ചതിയുടെയും പച്ചയായ കഥയാണെന്നും അനുരാഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു.
1995 കാലത്തെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കഥയാണ്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. സെപ്റ്റംബർ 23ന് ചട്ടമ്പി തീയേറ്ററുകളിലെത്തും.
ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചട്ടമ്പി നിർമ്മിച്ചിരിക്കുന്നത്. കഥ സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറ. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അലക്സ് ജോസഫ്.
സഹ നിർമാതാക്കൾ: സിറാജ്, സന്ദീപ് , ഷനിൽ, ജെഷ്ന ആഷിം,എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സിറാജ്, ചിത്ര സംയോജനം: ജോയൽ കവി, സംഗീതം: ശേഖർ മേനോൻ, കലാ സംവിധാനം: സെബിൻ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ,ചമയം: റോണക്സ് സേവ്യർ വസ്ത്രാലങ്കാരം:മസ്ഹർ ഹംസ,സംഘട്ടനം: ഫീനിക്സ് പ്രഭു,പി ആർ ഒ : ആതിര ദിൽജിത്ത്, റീൽ ബ്രാൻഡിംഗ്: കൺടെന്റ് ഫാക്ടറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.