ശ്രീനാഥ് ഭാസിയുടെ ബിഗ് ബജറ്റ് ചിത്രം; പൊങ്കാല ഷൂട്ടിങ് പൂർത്തിയായി
text_fieldsഎ. ബി. ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന പൊങ്കാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, ഡോണ തോമസ് എന്നിവരാണ് നിർമാതാക്കൾ. ബിലായത്ത് ബുദ്ധ, അയ്യപ്പനും കോശിയും, സുബ്രഹ്മണ്യപുരം എന്നീ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റർ ആയ രാജശേഖർ ആണ് ചിത്രത്തിലെ 12 ഓളം സംഘട്ടനങ്ങൾക്ക് നേതൃത്വം നൽകിയത്.
കഥക്ക് അനുയോജ്യമായ രീതിയിലാണ് ഫൈറ്റ് രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രമിന്റെ കങ്കുവ എന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫർ വിജി സതീഷാണ് ചിത്രത്തിന് നൃത്ത ചുവടുകൾ നൽകുന്നത്. ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ.ഡി ഒ പി. ജാക്സൺ ജോൺസൺ. സംഗീതം രഞ്ജിൻ രാജ്.
ലക്ഷക്കണക്കിന് രൂപ ചെലവിട്ടു കൊണ്ടാണ് ക്ലൈമാക്സ് ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. നിരവധി ജൂനിയർ ആർട്സുകളെയും, ആനയും തെയ്യം പോലുള്ള കലാരൂപങ്ങളും അണിയിച്ചൊരുക്കിയ അമ്പലത്തിലെ ഉത്സവപ്പറമ്പിലെ സംഘട്ടനം ചിത്രത്തിന്റെ ഹൈലൈറ്റ്സ് ആണ്.
ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്,സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ, ജീമോൻ ജോർജ്, സോഹൻ സീനു ലാൽ, ഷെജിൻ, യാമി സോനാ, സ്മിനു സിജോ, രേണു സുന്ദർ, ശാന്തകുമാരി എന്നിവർ അഭിനയിക്കുന്നു.
വൈപ്പിൻ, ചെറായി, മുനമ്പം പരിസരപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷൻ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആട്സ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി കാട്ടാക്കട,പ്രൊഡക്ഷൻ മാനേജർ ശ്രീജേഷ്.ആർട്ട് നിതീഷ് ചന്ദ്ര ആചാര്യ.കോസ്റ്റും സൂര്യ ശേഖർ, മേക്കപ്പ് അഖിൽ ടി. രാജ്. പബ്ലിസിറ്റി ഡിസൈനർ ആർടോ കാർപ്പസ്. കൊറിയോഗ്രഫി വിജയറാണി. സംഘട്ടനം മാഫിയ ശശി,രാജശേഖർ, പ്രഭു ജാക്കി. സ്റ്റിൽസ് ജിജേഷ് വാടി. പി.ആർ.ഒ- എം.കെ. ഷെജിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

