Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നായകനും നിർമാതാവുമായി ശ്രീനാഥ് ഭാസി; ചെറായി കടപ്പുറത്ത് 'പൊങ്കാല'യുടെ ചിത്രീകരണം ആരംഭിച്ചു

text_fields
bookmark_border
Sreenath Bhasi movie Pongala shooting  started In cherayi
cancel

വൈപ്പിൻ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ ഹാർബറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥ അവതരിപ്പിക്കുന്ന ‘പൊങ്കാല’യുടെ (Pongala movie) ചിത്രീകരണം ആരംഭിച്ചു. ഗ്ലോബൽ പിക്ച്ചേഴ്‌സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോണ തോമസ്, നിർമ്മിച്ച് എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ചെറായി കടപ്പുറത്ത് ആരംഭിച്ചു. ശ്രീനാഥ് ഭാസി, കെ.ജി.എഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരാണ് സഹനിർമ്മാതാക്കൾ.

ഹാർബറിലെ മനുഷ്യർക്കിടെയുള്ള ശക്തമായ കിടമത്സരത്തിന്‍റെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മികച്ച നിരവധി ആക്ഷൻ രംഗങ്ങളും, ഹൃദ്യമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഈ ചിത്രം വലിയ താരനിരയോടെയാണ് അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്, ബിബിൻ ജോർജ്, സുധീർ കരമന, ഷമ്മി തിലകൻ അലൻസിയർ, സൂര്യാകൃഷ് സാദിഖ്, ഡ്രാക്കുള സുധീർ, മാർട്ടിൻ മുരുകൻ, കിച്ചു ടെല്ലസ്, റോഷൻ മുഹമ്മദ്, യാമി സോനാ, ദുർഗാ കൃഷ്ണാ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രണ്ടായിരത്തിൽ വൈപ്പിൻകരയിൽ അരങ്ങേറിയ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ അവതരണം.സംഗീതം - രഞ്ജിൻ രാജ്, ഛായാഗ്രഹണം - തരുൺ ഭാസ്ക്കർ, എഡിറ്റിംഗ് - സൂരജ് അയ്യപ്പൻ, കലാസംവിധാനം - ബാവ, മേക്കപ്പ് - അഖിൽ ടി. രാജ്, കോസ്റ്റ്യും ഡിസൈൻ - സൂര്യാ ശേഖർ, പ്രൊഡക്ഷൻ മാനേജേഴ്സ് - സുനിൽ, അതുൽ; പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷെമീജ് കൊയിലാണ്ടി, നിർമ്മാണ നിർവ്വഹണം - വിനോദ് പറവൂർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sreenath Bhasi movie Pongala shooting started In Cherai
Next Story