ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം 'പടച്ചോനെ ഇങ്ങള് കാത്തോളീ' തീയേറ്ററുകളിലേക്ക്
text_fieldsബിജിത്ത് ബാല സംവിധാനം ചെയ്ത ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം 'പടച്ചോനെ ഇങ്ങള് കാത്തോളീ' ഉടൻ തീയേറ്ററുകളിലേക്ക്. ആൻ ശീതൾ, ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, രാജേഷ് മാധവൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആന്‍റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, മൃദുല തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ നിധീഷ് നടേരി, ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാന രചയിതാക്കൾ. കിരൺ ദാസ് എഡിറ്റിങ്ങും, വിഷ്ണു പ്രസാദ് ഛായഗ്രഹണവും, രഞ്ജിത്ത് മണലിപറമ്പിൽ മേക്കപ്പും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ. വസ്ത്രാലങ്കാരം -സുജിത്ത് മട്ടന്നൂർ. പരസ്യകല- ഷിബിൻ സി. ബാബു, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. മാർക്കറ്റിംഗ്: ഹുവൈസ് (മാക്സ്സോ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

