ശ്രീനാഥ് ഭാസിയുടെ 'നമുക്ക് കോടതിയിൽ കാണാം' ചിത്രം ഏപ്രിലിൽ
text_fieldsശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന 'നമുക്ക് കോടതിയിൽ കാണാം' എന്ന ചിത്രത്തന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന കുടുംബചിത്രമാണിത്.
ഹസീബ് ഫിലിംസ്, ആൻ്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്. ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബർ ആണ് ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിച്ചിരിക്കുന്നത്. ജോണി ആൻ്റണി, നിരഞ്ജ് മണിയൻപിള്ള രാജു, ജാഫർ ഇടുക്കി, സി ജോയ് വറുഗീസ്, സരയൂ, രശ്മി ബോബൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.സംവിധായകൻ നിഥിൻ രൺജി പണിക്കർ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. മാത്യു വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമ്മാണ നിർവ്വഹണം - നിജിൽ ദിവാകർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

