Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'തേരി മേരി'യുമായി ആരതി ഗായത്രി ദേവി; ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രധാനവേഷത്തിൽ

text_fields
bookmark_border
Sreenath bhasi And shine tom chacko  Movie Theri meri directed by arathi gayathri
cancel

ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായക ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തേരി മേരി'.ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ് കെ, സമീർ ചെമ്പായിൽ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന് തുടക്കമായി.

വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു കൊണ്ട് ജീവിക്കുന്ന നാട്ടിലെ രണ്ട് യുവാക്കളുടെ ജീവിതമാണ് തേരി മേരിയിലൂടെ രസകരമായി അവതരിപ്പിക്കുന്നത്. ഇവർക്കിടയിലുള്ള ഇണക്കവും പിണക്കവും അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ ഈ ചിത്രത്തിന്റെ കഥാപുരോഗതിയിലെ നിർണ്ണായകമായ ഘടകങ്ങളാണ്. പ്രധാനമായും യൂത്തിന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ചിത്രത്തിന്റെ അവതരണമെന്ന് സംവിധായിക ആരതി പറയുന്നു.

തെലുങ്ക് താരം ശ്രീരംഗ സുധയാണ് ചിത്രത്തിലെ നായിക. അന്ന രേഷ്മ രാജനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇർഷാദ് അലി, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, ബബിത ബാബു എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. വർക്കല, കോവളം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

സംഗീതം കൈലാസ് മേനോൻ, അഡീഷണൽ സ്ക്രിപ്റ്റ് അരുൺ കരിമുട്ടം, ഛായാഗ്രഹണം ബിബിൻ ബാലകൃഷ്ണൻ, എഡിറ്റിംഗ് എം എസ് അയ്യപ്പൻ, കലാസംവിധാനം സാബു റാം, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ വെങ്കിട്ട് സുനിൽ, അസോസിയേറ്റ് ഡയറക്ടേഴ്സ് സുന്ദർ എൽ, ശരത് കുമാർ കെ ജി, ക്രിയേറ്റീവ് ഡയറക്ടർ വരുൺ ജി പണിക്കർ, പ്രൊഡക്ഷൻ മാനേജേഴ്സ് സജയൻ ഉദിയൻകുളങ്ങര, സുജിത് വി എസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ശാലു പേയാട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sreenath bhasi And shine tom chacko Movie Theri meri directed by arathi gayathri
Next Story