മരണക്കളി വീണ്ടുമെത്തുന്നു ? 4.56 മില്യൺ ഡോളറിനായി 456 പേർ, ട്രെയിലറുമായി നെറ്റ്ഫ്ലിക്സ്
text_fieldsപുതിയ റിയാലിറ്റി സീരിസിന്റെ ട്രെയിലറും റിലീസ് തീയതിയും പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്. സ്ക്വിഡ് ഗെയിം: ദ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന സീരിസ് നവംബർ 22ന് പുറത്തിറങ്ങും. നെറ്റ്ഫ്ലിക്സിന്റെ എക്കാലത്തേയും മികച്ച സീരിസുകളിലൊന്നായ സ്ക്വിഡ് ഗെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ സീരിസ് അണിയിച്ചൊരുക്കുന്നത്.
ട്രെയിലറിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള സീരിസുകളിലൊന്നായിരുന്നു കൊറിയയിൽ നിർമ്മിച്ച സ്ക്വിഡ് ഗെയിം. മത്സരത്തിന്റെ ഓരോ ഘട്ടത്തിലും മരണത്തിലേക്കുള്ള എലിമിനേഷൻ വാങ്ങി മത്സരാർഥികൾ പുറത്താകുന്ന രീതിയിലായിരുന്നു സ്ക്വിഡ് ഗെയിമിലെ കളി.
ഇതിന് സമാനമായ മത്സരം തന്നെയാണ് സ്ക്വിഡ് ഗെയിം: ദ ചലഞ്ചിലുമുള്ളതെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിലെ ഏറ്റവും പ്രശസ്തമായ ഷോ വീണ്ടുമെത്തുന്നതിൽ സന്തോഷമുണ്ടെന്നാണ് ആരാധകർ പ്രതികരിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

