Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഈ കളി ഒരിക്കലും നിർത്തില്ല​'; സ്ക്വിഡ് ഗെയിം സീസൺ-2ന്റെ ടീസറുമായി നെറ്റ്ഫ്ലിക്സ്

text_fields
bookmark_border
ഈ കളി ഒരിക്കലും നിർത്തില്ല​; സ്ക്വിഡ് ഗെയിം സീസൺ-2ന്റെ ടീസറുമായി നെറ്റ്ഫ്ലിക്സ്
cancel

നെറ്റ്ഫ്ലിക്സ് വെബ് സീരിസ് സ്കിഡ് ഗെയിമിന്റെ സീസൺ-2ന്റെ ടീസർ പുറത്ത്. സീസൺ ഒന്നിന്റെ അവസാനത്തിൽ നിന്നാണ് പുതിയ സീസണിന്റെ ടീസർ തുടങ്ങുന്നത്. സീരിസിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിയോങ് ജി-ഹുന്നിനെ കാണിച്ചുകൊണ്ടാണ് ടീസർ തുടങ്ങുന്നത്. ‘ഗെയിം ഒരിക്കലും അവസാനിക്കുന്നില്ല. നിങ്ങള്‍ കളിക്കാന്‍ തയ്യാറാണോ?’ എന്ന ക്യാപ്ഷനോടെയാണ് ടീസറെത്തിയത്

വീണ്ടും മരണക്കളിക്കായി സിയോങ്ങിന്റെ കഥാപാത്രമായ ലീ ജുങ്-ജാ എത്തുന്നുവെന്നതിന്റെ സൂചന നൽകുന്നതാണ് ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ടീസർ. ആദ്യ സീസണിൽ ലീ ജുങ് ജാ അണിഞ്ഞ അതേ 456ാം നമ്പർ ജേഴ്സി തന്നെയാണ് സീസൺ രണ്ടിലും അദ്ദേഹം ധരിച്ചിരിക്കുന്നത്. മരണക്കളിയുടെ തുടർച്ചയിൽ ഇക്കുറിയും ലീ ജുങ് ജാ ഉണ്ടാവുമെന്നതിന്റെ വ്യക്തമായ സൂചന നൽകുന്നതാണ് ടീസർ.

നെറ്റ്ഫ്ലിക്സ് ചരിത്രത്തിലെ തന്നെ വലിയൊരു ഹിറ്റ് സീരിസാണ് സ്ക്വിഡ് ഗെയിം 2021 സെപ്റ്റംബറിൽ റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ 28 ദിവസങ്ങളിൽ 1.65 ബില്യണിലധികം കാഴ്ചക്കാരെയാണ് ഈ സീരിസ് സൃഷ്ടിച്ചത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Squid Game 2 teaser: Lee Jung-jae back with more contestants for deadly new game
Next Story