Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാറിൽ 'സ്പ്രിങ്​' ചിത്രീകരണം ആരംഭിച്ചു

text_fields
bookmark_border
spring movie
cancel

കൊച്ചി: ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'സ്പ്രിങ്​' എന്ന സിനിമയുടെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. മൂന്നാർ പൂപ്പാറയിൽ നടന്ന പൂജാ ചടങ്ങിൽ മഞ്ജു ബാദുഷ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രശസ്ത പ്രൊജക്ട് ഡിസൈനർ എൻ.എം. ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. സുനിൽഗി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

കഴിഞ്ഞ ഏഴ് വർഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാൻഡുകളുടെയും കൂടെ പ്രവർത്തിച്ച ആളാണ് ശ്രീലാൽ നാരായണൻ. ഭിന്നശേഷിക്കാരനായ ശ്രീലാൽ വെല്ലുവിളികളോട് പടപ്പെരുതിയാണ്​ സ്വതന്ത്ര സംവിധായകനായി പ്രചോദനമാവുകയാണ്​. അരുന്ധതി നായർ, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം. സുനിൽഗി പ്രകാശനാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ.

സംഗീതം-അലോഷ്യ പീറ്റർ, എഡിറ്റർ-ജോവിക് ജോൺ, ആർട്ട്-ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ-ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ-സക്കീർ ഹുസൈൻ, മേക്കപ്പ്-അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ്-ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്-രമേശ് സി.പി, സൗണ്ട് ഡിസൈൻ-ഷെഫിൻ മായൻ, ചീഫ് അസോസിയേറ്റ്-വിജീഷ് പിള്ള, അസോസിയേറ്റ്-അരുൺ ജിദു, പി.ആർ.ഒ-പി. ശിവപ്രസാദ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Spring movie shooting started
Next Story