ഇത് മലയാളിക്ക് വേറിട്ട അനുഭവം: പ്രണയവും ഹൊററും ഇടകലർന്ന 'സ്പ്രിംഗ്' ജനുവരിയിൽ തിയറ്ററുകളിലേക്ക്...
text_fieldsത്രില്ലറിനൊപ്പം പ്രണയവും പ്രതികാരവും ഒക്കെ കണ്ട മലയാളിക്ക് വേറിട്ട അനുഭവം ഒരുക്കുകയാണ് നവാഗതനായ സംവിധായകൻ ശ്രീലാൽ നാരായണൻ. പന്ത്രണ്ട് വർഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാൻഡുകളുടെയും കൂടെ പ്രവർത്തിച്ച ശ്രീലാൽ നാരായണൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്. ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, ശ്രീലാൽ എം.എൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ജനുവരി ആദ്യത്തോടെ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്‍റെ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. ചിത്രത്തിൽ പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സുനിൽ ജി പ്രകാശനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. മ്യൂസിക്- അലോഷ്യ പീറ്റർ, എഡിറ്റർ- ജിത്ത് ജോഷി, ആർട്ട്- ജയൻ ക്രയോൺസ്, ലിറിക്സ്- അർജുൻ സുബ്രൻ & ശ്രീലാൽ, പ്രോജക്ട് & പബ്ലിസിറ്റി ഡിസൈൻ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസ്സൈൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത് ഡാൻസിറ്റി, ഡി.ഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- ഷിനോയ് പി ദാസ്.
സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ, ആക്ഷൻ- അഷറഫ് ഗുരുക്കൾ, വി. എഫ്. എക്സ്- ലൈവ് ആക്ഷൻ സ്റ്റുഡിയോ, സൂപ്പർവിഷൻ- ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള & വിനയ് ചെന്നിത്തല, അസോസിയേറ്റ്- അരുൺ & ജിദു, ഡി.ഓ.പി അസിസ്റ്റൻ്റ്- വിഷ്ണു കണ്ണൻ, ഡിജിറ്റൽ മാർക്കറ്റിംങ്- ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഓ- പി ശിവപ്രസാദ്, സ്റ്റിൽസ്- സേതു അത്തിപ്പിള്ളിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

