
പുത്തൻ റെയ്ബാൻ ഗ്ലാസണിഞ്ഞ് തോമാച്ചൻ; ദൃശ്യവിസ്മയമാകാൻ സ്ഫടികം വീണ്ടും
text_fieldsസൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പരിഷ്‍കരിച്ച പതിപ്പ് പുറത്തിറക്കും. സിനിമയുടെ ഫോർ കെ പതിപ്പാണ് റീ റിലീസ് ചെയ്യുക. 2023 ഫെബ്രുവരി ഒമ്പതിന് സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തും. സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള തിരക്കുകളിലാണ് അണിയറപ്രവർത്തകർ.
സ്ഫടികത്തിലെ ശ്രദ്ധ നേടിയ ഗാനങ്ങിലൊന്നാണ് ‘ഏഴിമല പൂഞ്ചോല’. ഈ ഗാനം മോഹൻലാൽ പാടുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. പാട്ട് റെക്കോർഡ് ചെയ്യുകയാണ് ഭദ്രനൊപ്പം മോഹൻലാൽ. താരം പാടുമ്പോൾ അതിനനുസരിച്ച് താളം പിടിക്കുന്ന ഭദ്രനെ വീഡിയോയിൽ കാണാം. ഇതിനിടെ മോഹൻലാലിന് പുത്തൻ റെയ്ബാൻ ഗ്ലാസും ഭദ്രൻ സമ്മാനിച്ചു. മോഹൻലാൽ റെയ്ബാൻ ഗ്ലാസ് അണിഞ്ഞ് ഡബ് ചെയുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
'സ്ഫടികം' സിനിമയുടെ റി മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തും. ഒരു കോടി രൂപ മുകളിൽ നിർമാണ് ചിലവുമായാണ് 'സ്ഫടികം' ഫോർ കെ പതിപ്പ് എത്തുന്നത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും ഫോർ കെ അറ്റ്മോസ് മിക്സിലാണ് 'സ്ഫടികം' റിലീസ് ചെയുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്‍റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് റീ മാസ്റ്ററിങ് പൂര്‍ത്തിയായത്. ദേശീയ പുരസ്കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.
"Ezhimala Poonchola" Recreation 🤩@Mohanlal #Mohanlal #Spadikam #BhadranSir pic.twitter.com/jGQ8Gj0woT
— BEN K MATHEW (@BENKMATHEW) December 31, 2022
