Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുത്തശ്ശി യാത്രയായത് സന്തോഷത്തോടെ, അവസാന നിമിഷവും ചിരിയുംകളിയും; വിഡിയോ പങ്കുവെച്ച് സൗഭാഗ്യ

text_fields
bookmark_border
sowbhagya shares late actress subbalakshmis  Last Video
cancel

അന്തരിച്ച നടി സുബ്ബലക്ഷ്മിക്കൊപ്പമുളള ഹൃദസ്പർശിയായ വിഡിയോയുമായി ചെറുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ മകൾക്കൊപ്പമുള്ള സുബ്ബലക്ഷമിയുടെ സന്തോഷകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് വിഡിയോ നിർമിച്ചിരിക്കുന്നത്. ആശുപത്രിയിലെ രസകരമായ നിമിഷങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പകരം വെക്കാനാവാത്തത് എന്ന് കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

സൗഭാഗ്യയുടെ മകളെ കൊഞ്ചിക്കുന്നതും കുഞ്ഞിനൊപ്പം കളിക്കുന്നതുമാണ് വിഡിയോയിൽ. സുബ്ബലക്ഷ്മി ആരോഗ്യം മോശമായി ആശുപത്രിയിലായിരുന്ന സമയത്തും കുഞ്ഞിനൊപ്പം കളിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. സൗഭാഗ്യ പങ്കുവെച്ച വിഡിയോ ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

പേരകുട്ടിയുടെ മോളെയും കൊഞ്ചിക്കാൻ ഭാഗ്യം ഉണ്ടായ നല്ല ഒരു മുത്തശ്ശി, മലയാള സിനിമക്ക് ഒരു അമ്മയുടെ നഷ്ടം,അവസാനം വരെ സന്തോഷമായിട്ടാണ് അമ്മൂമ്മ പോയത് എന്ന് തുടങ്ങുന്ന കമന്റുകളാണ് ലഭിക്കുന്നത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നുസുബ്ബലക്ഷ്മിയുടെ വിയോഗം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ‍യാണ് അന്ത്യം. പ​രേ​ത​നാ​യ ക​ല്യാ​ണ​രാ​മ​നാ​ണ് സുബ്ബലക്ഷമിയുടെ ഭ​ർ​ത്താ​വ്. ന​ർ​ത്ത​കി​യും അഭി​നേ​ത്രി​യു​മാ​യ താ​രാ​ക​ല്യാ​ൺ, ഡോ. ​ചി​ത്ര,കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നിവ​രാണ് മ​ക്കൾ. താ​രാ​ക​ല്യാ​ണിന്റെ മകളാണ് സൗഭാഗ്യ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sowbhagya shares late actress subbalakshmi's  Last Video
Next Story