Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെന്നിന്ത്യൻ താരം തൃഷക്ക് കോവിഡ്

text_fields
bookmark_border
Thrisha
cancel

പ്രശസ്ത തെന്നിന്ത്യന്‍ താരം തൃഷക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ തൃഷ തന്നെയാണ് വിവരം പുറത്തുവിട്ടത്. ഒരാഴ്ച വേദനാജനകമായിരുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുവെന്നും വിഷമകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയതെന്നും തൃഷ കുറിച്ചു.

എന്നാല്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. നെഗറ്റീവ് പരിശോധനക്ക് ശേഷം ഉടന്‍ അഭിനയത്തിലേക്ക് മടങ്ങിയെത്തുമെന്നും തൃഷ അറിയിച്ചു. പുതുവർഷത്തിന് മുൻപാണ് തൃഷക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വെബ് സീരീസായ ബൃന്ദയുടെ ചിത്രീകരണത്തിലായിരുന്നു. അവിടെ നിന്നും നടി പുതുവര്‍ഷം ആഘോഷിക്കാന്‍ മറ്റൊരിടത്തേക്ക് പോയി. അവിടെവെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - South Indian actress Trisha had covid
Next Story