Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ ചെയ്താൽ ആ ചിത്രം ശരിയാകില്ല; നടന്‍റെ ആഗ്രഹം നിരസിച്ചു -വെളിപ്പെടുത്തി സംവിധായകൻ

text_fields
bookmark_border
അമിതാഭ് ബച്ചൻ, അനുപം ഖേർ, ബൊമർ ഇറാനി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സൂരജ് ബർജാത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉഞ്ജായി
Sooraj Barjatya Opens Up About  Salman Khan Wanted To Work In Uunchai
cancel

അമിതാഭ് ബച്ചൻ, അനുപം ഖേർ, ബൊമർ ഇറാനി എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് ഉഞ്ജായി. നവംബർ 11 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സൗഹൃദം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ട്രെ‍യിലർ നൽകുന്ന സൂചന.

അതേസമയം ഈ ചിത്രം ചെയ്യാൻ നടൻ സൽമാൻ ഖാൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ സൂരജ് ബർജാത്യ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ താൻ നടന്റെ ആഗ്രഹം നിരസിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

സൽമാൻഖാൻ എന്നോട് ഈ സിനിമയെ കുറിച്ച് ചോദിച്ചിരുന്നു. എന്താണ് നിർമ്മിക്കുന്നതെന്നും എന്തിനാണ് മലകൾ തിരഞ്ഞെടുക്കുന്നതെന്നും ചോദിച്ചു. ഒപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹവും സൽമാൻ പ്രകടിപ്പിച്ചു. എന്നാൽ അത് സ്നേഹപൂർവം നിരസിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന് മല കയറാൻ കഴിയുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ പറ്റില്ലെന്ന് തോന്നിപ്പിക്കുന്ന ആളെയായിരുന്നു എനിക്ക് ആവശ്യം -സൂരജ് ബർജാത്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sooraj Barjatya Opens Up About Salman Khan Wanted To Work In Uunchai
Next Story