Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫ്രാൻസിൽ നിന്ന്​...

ഫ്രാൻസിൽ നിന്ന്​ ഓക്‌സിജന്‍ പ്ലാൻറുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന്​ നടൻ സോനു സൂദ്​

text_fields
bookmark_border
ഫ്രാൻസിൽ നിന്ന്​ ഓക്‌സിജന്‍ പ്ലാൻറുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന്​ നടൻ സോനു സൂദ്​
cancel

മുംബൈ: രാജ്യം കോവിഡ്​ രണ്ടാം തരംഗത്തോട്​ ​പൊരുതു​േമ്പാൾ വീണ്ടും സഹായവുമായി ബോളിവുഡ്​ നടൻ സോനു സൂദ്​ രംഗത്ത്​. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാൻ ഫ്രാൻസിൽ നിന്നും ഓക്‌സിജന്‍ പ്ലാൻറുകള്‍ ഇന്ത്യയിലെത്തിക്കുമെന്നാണ്​ താരം ഇപ്പോൾ അറിയിച്ചിരിക്കുന്നത്​. ഡൽഹി, മഹാരാഷ്​ട്ര തുടങ്ങി രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള സംസ്ഥാനങ്ങളിൽ പ്ലാൻറുകൾ സ്ഥാപിക്കാനാണ്​ സോനു സൂദി​െൻറ പദ്ധതി​.

''ഓക്സിജന്‍ സിലിന്‍ററുകളുടെ അഭാവം മൂലം നിരവധി ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് നാം കണ്ടു. അതിന് പരിഹാരമാകാന്‍ ഇതിന് സാധിച്ചേക്കും. ഈ ഓക്സിജൻ പ്ലാന്‍റുകളില്‍ നിന്നും ഓക്സിജന്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്യുക മാത്രമല്ല, ഓക്സിജൻ സിലിണ്ടറുകൾ നിറക്കാനും സാധിക്കും.'' -സോനു സൂദ്​ പറഞ്ഞു. ഔദ്യാഗിക അറിയിപ്പ് അനുസരിച്ച് ആദ്യത്തെ ഓക്സിജന്‍ പ്ലാന്‍റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും അത് 10 ദിവസത്തിനുള്ളില്‍ എത്തുമെന്നുമാണ്​ സൂചന. ''നാം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമയത്തിന്‍റേതാണ്. അതുകൊണ്ടുതന്നെ എല്ലാം കൃത്യ സമയത്ത് എത്തിച്ചേരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇനിയും ജീവനുകള്‍ പൊലിയാതിരിക്കാന്‍ പരിശ്രമിക്കാം.'' സോനു സൂദ് കൂട്ടിച്ചേര്‍ത്തു.

കോവിഡ്​ വ്യാപനം ആരംഭിച്ച കാലം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സോനു സൂദ്​. കഴിഞ്ഞ ​വർഷം ലോക്​ഡൗൺ കാലത്ത്​ അതിഥിതൊഴിലാളികൾക്ക്​ സംരക്ഷണമൊരുക്കിയും മറ്റും വാർത്തകളിൽ നിറഞ്ഞിരുന്നു താരം. കോവിഡി​െൻറ രണ്ടാം തരംഗത്തിലും 'റിയൽ ലൈഫ്​ സൂപ്പർ ഹീറോ' സോനു സൂദ്​ ത​െൻറ സഹായ ഹസ്​തം നീട്ടി മുന്നിൽ തന്നെയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonu SoodOxygen ShortageOxygen Plant
News Summary - Sonu Sood To Import Oxygen Plant From France
Next Story