Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'താങ്കളെ ഞാൻ​...

'താങ്കളെ ഞാൻ​ തല്ലില്ല...! ആളുകൾ എന്നെ ശപിക്കും'; ചിരഞ്​ജീവി​ സോനു സൂദിനോട്​ പറഞ്ഞത്​​

text_fields
bookmark_border
താങ്കളെ ഞാൻ​ തല്ലില്ല...! ആളുകൾ എന്നെ ശപിക്കും; ചിരഞ്​ജീവി​ സോനു സൂദിനോട്​ പറഞ്ഞത്​​
cancel

തെലുങ്കിൽ സൂപ്പർതാരം ചിരഞ്​ജീവിയുമൊത്ത്​ ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്​ നടൻ സോനു സൂദ്​. ആചാര്യ എന്നാണ്​ ഷൂട്ടിങ്​ പുരോഗമിക്കുന്ന ആക്ഷൻ ചിത്രത്തി​െൻറ പേര്​. ചിരഞ്​ജീവിയുടെ വില്ലനായി വേഷമിടുന്ന സോനു സൂദ്​ സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ചു.

ഞങ്ങൾ ഒരു ആക്ഷൻ രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇടക്ക്​ ചിരഞ്​ജീവി പറഞ്ഞു...'നിങ്ങൾ സിനിമയിലുള്ളത്​ ഞങ്ങൾക്ക്​ വലിയ പ്രശ്​നമായി മാറിയിരിക്കുകയാണ്​. കാരണം, ആക്ഷൻ സീനിൽ എനിക്ക്​ താങ്കളെ തല്ലാൻ സാധിക്കില്ല'. അങ്ങനെ ചെയ്​താൽ ആളുകൾ തന്നെ ശപിക്കുമെന്നും ചിരഞ്​ജീവി പറഞ്ഞതായി​ സോനു സൂദ്​ വ്യക്​തമാക്കി. അദ്ദേഹം എ​െൻറ ദേഹത്ത്​ കാൽ വെക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അത്​ റീഷൂട്ട്​ ചെയ്യേണ്ടതായി വന്നെന്നും സോനു സൂദ്​ പറഞ്ഞു.

അതോടൊപ്പം തനിക്ക്​ ജനങ്ങൾക്കിടയിൽ ഇപ്പോഴുള്ള ഇമേജ്​ കാരണം മറ്റൊരു ചിത്രത്തി​െൻറ തിരക്കഥ മാറ്റിയതായും സോനു സൂദ്​ വെളിപ്പെടുത്തി. ആ ചിത്രത്തിന്​ വേണ്ടി ഒരുക്കൽ കൂടി ത​െൻറ രംഗങ്ങൾ ഷൂട്ട്​ ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ ക്രൂരനായ വില്ലൻമാരായി തിളങ്ങിയ നടൻ സോനു സൂദിന്​ ജീവിതത്തിൽ നായക പരിവേഷമാണ്​. കോവിഡ്​ കാലത്ത്​ അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക്​ എത്തിക്കാനായി ബസുകൾ ഒരുക്കി നൽകിയതടക്കം താരം ചെയ്​ത സൽപ്രവർത്തികൾ എണ്ണിയാൽ തീരാത്തതാണ്​. കഴിഞ്ഞ ദിവസം സമരം ചെയ്യുന്ന കർഷകർക്കും അദ്ദേഹം പിന്തുണ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonu SoodChiranjeev
News Summary - Sonu Sood on shooting with Chiranjeev
Next Story