Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേടിപ്പിക്കുന്ന കാഴ്ചകളുമായി ഒരു ബംഗ്ലാവ്; സോണിയ അഗർവാളിന്റെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ

text_fields
bookmark_border
Sonia Aggarwal, Jinu E Thomas movie BEHINDD - Official Teaser Out
cancel

സോണിയ അഗർവാൾ, ജിനു ഇ തോമസ്, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമന്‍ റാഫി സംവിധാനം ചെയ്യുന്ന 'ബിഹൈൻഡ്ഡ്' എന്ന ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. കാഴ്ചക്കാരെ ഭീതിയിലാഴ്ത്തുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. പ്രിയ താരങ്ങളായ മഞ്ജു വാര്യരുടെയും, രമ്യ കൃഷ്ണൻ്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന ഈ സിനിമയുടെ ടീസർ റിലീസ് ചെയ്തത്. ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് പുറത്തു കൊണ്ടുവരുന്ന ഹൊറർ സിനിമ ബിഹൈൻഡ്.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സോണിയ അഗർവാൾ, ജിനു എന്നിവരെ കൂടാതെ മറീന മൈക്കിൾ, നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, വി കെ ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ ഷിജ ജിനു ആണ് ചിത്രം നിർമിക്കുന്നത്.

ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും, തുടർന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാൻ ഉള്ള ശ്രമവും, അതിൻ്റെ പ്രത്യാഘാതവുമാണ് സിനിമയുടെ പ്രമേയം.

റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കർദാസും, ടി.ഷമീർ മുഹമ്മദും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് അൻസാറും ചേർന്ന് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റർ: വൈശാഖ് രാജൻ, ബി.ജി.എം: മുരളി അപ്പാടത്ത്, ലിറിക്സ്: ഷിജജിനു, ആരിഫ് അൻസാർ, ഇമ്രാൻ ഖാൻ, ആർട്ട്: സുബൈർ സിന്ദഗി, കോസ്റ്റ്യൂം: സജിത്ത് മുക്കം, മേക്കപ്പ്: സിജിൻ, പ്രോഡക്ഷൻ കൺട്രോളർ: ഷൌക്കത്ത് മന്നലാംകുന്ന്, ആക്ഷൻ: ബ്രൂസ്ലി രാജേഷ്, കൊറിയോഗ്രാഫി: കിരൺ ക്രിഷ്, ഡി.ഐ: ബിലാൽ റഷീദ് (24 സെവൻ), സൗണ്ട് ഡിസൈൻ: കരുൺ പ്രസദ്, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് എം സുകുമാരൻ, വി.എഫ്.എക്സ്: ശ്രീനാഥ്, സ്റ്റിൽസ്: ആഞ്ചോ സി രാജൻ, വിദ്യുദ് വേണു, പി.ആർ.ഓ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻസ്: മാജിക് മൊമൻ്റ്സ്, മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sonia Aggarwal, Jinu E Thomas movie BEHINDD - Official Teaser Out
Next Story