സോണിയ അഗർവാളിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഗിഫ്റ്റ്’ റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsഗിഫ്റ്റ് ചിത്രത്തിന്‍റെ പോസ്റ്റർ
തെന്നിന്ത്യൻ താരസുന്ദരി സോണിയ അഗർവാൾ മുഖ്യവേഷത്തിലെത്തുന്ന പുതിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഗിഫ്റ്റ്. ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒക്ടോബർ 31ന് ചിത്രം തിയറ്ററുകളിലെത്തും. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ലൈംഗികാതിക്രമക്കേസിന് ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പൊലീസുകാരിയുടെ വേഷമാണ് സോണിയയുടേത്. നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും ഒരു കേസിൽ അവർ പ്രതിസന്ധി നേരിടുന്നു. ഇത്തരത്തിൽ നായിക അഭിമുഖീകരിക്കുന്ന സന്ദർഭങ്ങളും അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പി.പി സിനിമാസിന്‍റെ ബാനറിൽ സംവിധായകൻ പാ പാണ്ഡ്യൻ തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്. വടിവേലു, കമലകണ്ണൻ എന്നിവരാണ് സഹനിർതാക്കൾ. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സഹായരാജൻ ഫിലിംസും സാൻഹ സ്റ്റുഡിയോയും ചേർന്നാണ്. സോണിയയെ കൂടാതെ ബിർള ബോസ്, സൂപ്പർ ഗുഡ് സുബ്രഹ്മണി, ക്രെയിൻ മനോഹർ, ശശി ലയ, രേഖ എന്നിവരും ഗിഫ്റ്റിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഹമര സി.വി, ഛായാഗ്രഹണം രാജദുരൈയും നിർവ്വഹിക്കുന്നു. ചിത്രത്തിന്‍റെ എഡിറ്റിങ് ഡേവിഡ് അജയ്, ഗണേഷ് എന്നിവരാണ്. പി.ആർ.ഒ (കേരള)- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

