Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എന്‍റെ മാവും പൂക്കും' സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു

text_fields
bookmark_border
ente-mavum-pookkum
cancel

ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കപ്പെട്ട 'മക്കന'ക്ക്​ ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'എന്‍റെ മാവും പൂക്കും' എന്ന സിനിമയിലെ 'നീഹാരമണിയുന്ന .....' എന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

ശ്വേത മോഹൻ ആലപിച്ച ഗാനത്തിന്‍റെ രചന ശിവദാസ് തത്തംപ്പിള്ളിയും സംഗീതം ജോർജ് നിർമലും നിർവഹിച്ചിരിക്കുന്നു. സത്യം വീഡിയോസ് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

അഖിൽ പ്രഭാകർ, നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ, ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ, സിമർസിങ്, ആര്യദേവി, കലാമണ്ഡലം തീർഥ എന്നിവരാണ്​ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്​. എസ്.ആർ.എസ് ക്രിയേഷൻസിന്‍റെ ബാനറിൽ എസ്.ആർ സിദ്ധിഖും സലീം എലവുംകുടിയും ചേർന്നാണ്​ നിർമാണം. ടി. ഷമീർ മുഹമ്മദാണ്​ ഛായാഗ്രഹണം​.

എഡിറ്റിങ്​ - മെ​േന്‍റാസ് ആന്‍റണി, ആലാപനം- വിജയ് യേശുദാസ് , ശ്വേത മോഹൻ , പശ്ചാത്തലസംഗീതം - ജുബൈർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ഷറഫ് കരുപ്പടന്ന, കല- മിൽട്ടൺ തോമസ്, ചമയം -ബിബിൻ തൊടുപുഴ, വസ്​ത്രാലങ്കാരം - ജെ. മെൽവിൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജീവ് അർജുനൻ , സഹസംവിധാനം -വഹീദാ അറയ്ക്കൽ, ഡിസൈൻസ് -സജീഷ് എം. ഡിസൈൻസ്, മ്യൂസിക് മാർക്കറ്റിങ്​ - സത്യം വീഡിയോസ് & ഓഡിയോസ്, സ്റ്റിൽസ് -അജേഷ് ആവണി, ലെയ്സൺ ഓഫീസർ -മിയ അഷ്റഫ്, ഫിനാൻസ് മാനേജർ -സജീവൻ കൊമ്പനാട്, പി.ആർ.ഒ -അജയ് തുണ്ടത്തിൽ എന്നിവരാണ്​ മറ്റ്​ അണിയറപ്രവർത്തകർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - song from the movie 'ente mavum pookkum' is getting attention
Next Story