കശ്മീർ പണ്ഡിറ്റുകളുടെ പേരിൽ ചിലർ കോടികൾ കൊയ്യുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ
text_fields'ദി കശ്മീർ ഫയൽസ്' സിനിമയുടെ മറവിൽ കശ്മീർ പണ്ഡിറ്റുകളുടെ പേരിൽ ചിലർ കോടികൾ കൊയ്യുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
കശ്മീർ പണ്ഡിറ്റുകളുടെ പേരിൽ ചിലർ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ബി.ജെ.പിക്ക് പോസ്റ്റർ ഒട്ടിക്കുന്ന പണി ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇതിലൂടെ സിനിമയുടെ സംവിധായകൻ വിവേക് അഗ്‌നിഹോത്രി കോടികൾ സമ്പാദിച്ചുവെന്നും ഡൽഹി നിയമസഭയിൽ സംസാരിക്കവെ കെജ്രിവാൾ പറഞ്ഞു. 'ദി കശ്മീർ ഫയൽസ്' സിനിമ നികുതി രഹിതമാക്കണം എന്ന ബി.ജെ.പി എം.എൽ.എമാരുടെ ആവശ്യത്തെയും കെജ്രിവാൾ കടന്നാക്രമിച്ചു.
"നിങ്ങൾ എന്തിനാണ് ഞങ്ങളോട് ഇത് നികുതി രഹിതമാക്കാൻ ആവശ്യപ്പെടുന്നത്? നിങ്ങൾക്ക് അത് താൽപ്പര്യമുണ്ടെങ്കിൽ, അത് യുട്യൂബിൽ ഇടാൻ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടുക. എല്ലാം സൗജന്യമായിരിക്കും. എല്ലാവർക്കും ഇത് ഒരു ദിവസം കൊണ്ട് കാണാൻ കഴിയും''-അദ്ദേഹം പറഞ്ഞു.

