Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Somante Krithavu On OTT
cancel

വിനയ് ഫോർട്ട് നായകനായ ‘സോമന്‍റെ കൃതാവ്’ ഒ.ടി.ടിയിൽ

text_fields
bookmark_border
ഒക്ടോബർ 6ന് തിയേറ്ററുകളിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്

വിനയ് ഫോർട്ട് നായകനായി രോഹിത് നാരായണൻ സംവിധാനം ചെയ്ത 'സോമന്‍റെ കൃതാവ്' ഒ.ടി.ടിയിൽ. ചിത്രത്തിൽ നായികയായി എത്തുന്നത് ഫറ ഷിബില ആണ്. ‘കക്ഷി അമ്മിണിപ്പിള്ള’, ‘ഫേസ്’, ‘ഡൈവോഴ്‌സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ഫറ ഷിബില.

ഒക്ടോബർ 6ന് തിയേറ്ററുകളിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് രാഗം മൂവീസ്സിന്റെ ബാനറിൽ രാജു മല്ല്യത്ത് ആണ്. സുജിത്ത് പുരുഷൻ ഛായാഗ്രഹണവും പി.എസ്. ജയഹരി സംഗീതവും ബിജീഷ് ബാലകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് രഞ്ജിത്ത് കെ. ഹരിദാസ് ആണ്.

തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ആമസോൺ പ്രൈം വിഡിയോയിലാണ് ചിത്രം സ്ട്രീമിങ്​ ആരംഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Somante Krithavu On OTT
Next Story