Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരവധി ചോദ്യങ്ങളുമായി എസ്. ജെ. സൂര്യയുടെ ക്രൈം ത്രില്ലർ 'വദന്തി - ദി ഫെബിൾ ഓഫ് വെലോണി'; ട്രെയിലർ പുറത്ത്

text_fields
bookmark_border
ഡിസംബർ 2 നാണ് പ്രദർശനത്തിനെത്തുന്നത്
S.J Suryah Starrer Crime Thriller Movie Vadhandhi  The Fable of Velonie  Trailer went Viral
cancel

എസ്. ജെ. സൂര്യയും ലൈലയും പ്രധാന വേഷത്തിൽ എത്തുന്ന ത്രില്ലർ വദന്തി - ദി ഫെബിൾ ഓഫ് വെലോണിയുടെ ട്രെയിലർ പുറത്ത്. .വാൾവാച്ചർ ഫിലിംസിലെ പുഷ്‌കറും ഗായത്രിയും ചേർന്ന് നിർമ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആൻഡ്രൂ ലൂയിസ് ആണ്.

എസ്. ജെ. സൂര്യയും ലൈല എന്നിവരെ കൂടാതെ എം. നാസർ, വിവേക് ​​പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് എന്നിവരാണ് ഈ പരമ്പരയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ട് എപ്പിസോഡുകളുള്ള ഈ തമിഴ് ക്രൈം ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡിസംബർ 2 മുതൽ ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിൽ പ്രീമിയർ ചെയ്യും.

18 വയസ്സുള്ള വെലോനിയുടെ കൊലപാതകം അന്വേഷിക്കുന്ന നിശ്ചയദാർഢ്യമുള്ള ഒരു പൊലീസുകാരൻ വിവേകിന്‍റെ യാത്രയാണ് ട്രെയിലറിലുളളത്. എസ്. ജെ. സൂര്യയാണ് വിവേക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകി കൊണ്ടാണ് 'വദന്തി - ദി ഫെബിൾ ഓഫ് വെലോണി' എത്തുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - S.J Suryah Starrer Crime Thriller Movie Vadhandhi The Fable of Velonie Trailer went Viral
Next Story