Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഭർത്താവിനും...

ഭർത്താവിനും മക്കൾക്കുമടക്കം ശിൽപ ഷെട്ടിയുടെ കുടുംബത്തിൽ ആറുപേർക്ക്​ കോവിഡ്​

text_fields
bookmark_border
ഭർത്താവിനും മക്കൾക്കുമടക്കം ശിൽപ ഷെട്ടിയുടെ കുടുംബത്തിൽ ആറുപേർക്ക്​ കോവിഡ്​
cancel

മുംബൈ: ബോളിവുഡ്​ താരം ശിൽപ ഷെട്ടിയുടെ മക്കൾക്കും ഭർത്താവിനുമടക്കം കുടുംബത്തിലെ ആറുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ശിൽപയുടെ പരിശോധനഫലം നെഗറ്റിവ്​ ആണ്​. താരം ത​ന്നെയാണ്​ ഈ വിവരം സമൂഹമാധ്യമങ്ങളിലൂ​ടെ അറിയിച്ചത്. ശിൽപയുടെ ഭർത്താവ്​ രാജ്​ കുന്ദ്ര, മക്കളായ ശമീഷ, വിയാൻ, ഭർത്താവിന്‍റെ മാതാപിതാക്കൾ, ശിൽപയുടെ അമ്മ സുനന്ദ ഷെട്ടി എന്നിവർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ രണ്ട് ജോലിക്കാർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങൾ ഡോക്​ടറുടെ നിർദേശങ്ങളനുസരിച്ച്​ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും വീട്ടുജോലിക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ശിൽപ വ്യക്​തമാക്കി. 'കഴിഞ്ഞ പത്ത് ദിവസം ഞങ്ങളുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു. എന്‍റെ ഭർതൃമാതാപിതാക്കൾ കോവിഡ് പോസിറ്റിവ് ആയി. പിന്നാലെ മകൾ ശമീഷ, മകൻ വിയാൻ, എന്‍റെ അമ്മ, ഏറ്റവുമൊടുവിൽ ഭർത്താവ് രാജ്​ എന്നിവർക്കും രോ​ഗം സ്ഥിരീകരിച്ചു. അവരെല്ലാവരും ഡോക്ടറുടെ നിർദേശങ്ങളനുസരിച്ച് വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്. വീട്ടുജോലിക്കാരിൽ രണ്ട് പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചിരുന്നു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്​. ദൈവാനു​ഗ്രഹം കൊണ്ട് എല്ലാവരും രോ​ഗമുക്തിയുടെ പാതയിലാണ്.

എന്‍റെ പരിശോധനഫലം നെ​ഗറ്റിവ് ആണ്. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നോക്കുന്നുണ്ട്. എല്ലാ സഹായങ്ങളും നൽകിയ കോർപറേഷൻ അധികൃതർക്ക്​ നന്ദി അറിയിക്കുന്നു. മാസ്ക് ഉപയോ​ഗിക്കുക, സാനിറ്റൈസ് ചെയ്യുക, സുരക്ഷിതരായിരിക്കുക. കോവിഡ് പോസിറ്റിവ് ആയാലും ഇല്ലെങ്കിലും മാനസികമായി പോസിറ്റിവ് ആയിരിക്കുക'- ശിൽപ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SHILPA SHETTYCovid 19
News Summary - Six members in Shilpa Shetty's family tested covid positive
Next Story