ഷാരൂഖിനെ ഇഷ്ടമാണ്, എന്നാൽ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്; ദേശീയ അവാർഡിൽ വി. ശിവൻകുട്ടി
text_fieldsമന്ത്രി പങ്കുവെച്ച ചിത്രം
കഴിഞ്ഞ ദിവസമാണ് ദേശിയ ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടന്മായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും തെരഞ്ഞെടുക്കപ്പെട്ടത്. ഷാരൂഖ് ഖാന് അവാർഡ് ലഭിച്ചതിൽ പ്രതികരിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഷാരൂഖ് ഖാനെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചതെന്നും മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
'ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്.. എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്.. ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണ്?' -എന്നാണ് ശിവൻകുട്ടി കുറിച്ചത്. 'ജവാൻ' സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാന് പുരസ്‌കാരം ലഭിച്ചത്. ഷാരൂഖ് ഖാന് അവാർഡ് ലഭിച്ചതിന് പിന്നാലെ നിരവധി പേർ വിമർശനവുമായി എത്തിയിരുന്നു. ട്വൽത്ത് ഫെയിലിലെ എന്ന ചിത്രത്തിന് നടൻ വിക്രാന്ത് മാസിക്കും മികച്ച നടനുള്ള അവാർഡ് ലഭിച്ചു.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ലഭിച്ച അംഗീകാരത്തിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. കേരള സ്റ്റോറിക്ക് ലഭിച്ച അവാർഡിനെ അദ്ദേഹം വിമർശിച്ചു. 'ദ കേരള സ്റ്റോറി' എന്ന സിനിമക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറക്കുന്ന ഒന്നാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമക്ക് ദേശീയ പുരസ്‌കാരം നൽകുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

