'സിത്താരെ സമീൻ പർ' പുതിയ വാതിലുകൾ തുറക്കും, കാസ്റ്റിങ് ഡയറക്ടർ ടെസ്സ് ജോസഫ് പറയുന്നു
text_fieldsആമീർ ഖാന്‍റെ 'സിത്താരേ സമീൻ പർ' എന്ന ചിത്രത്തെക്കുറിച്ചും ചിത്രത്തിന്‍റെ കാസ്റ്റിങ്ങിനെക്കുറിച്ചും സംസാരിക്കുകയാണ് കാസ്റ്റിങ് ഡയറക്ടറായ ടെസ്സ് ജോസഫ്. വീട്ടിൽ നിന്ന് മാറി താമസിക്കുമ്പോഴാണ് ആദ്യമായി താരേ സമീൻ പർ കണ്ടതെന്നും അത് ഒരുപാട് ചോദ്യങ്ങൾക്ക് അത് ഉത്തരം നൽകിയെന്നും ടെസ്സ് ജോസഫ് പറയുന്നു. സിനിമ വളരെ ആഴത്തിലാണ് സ്വാധീനിച്ചതെന്നും തനിക്ക് അൽപ്പം ഡിസ്ലെക്സിയ ഉണ്ടായിരുന്നതിനാൽ അത് വളരെ വ്യക്തിപരമായിരുന്നു എന്നും അവർ വെളിപ്പെടുത്തി.
എന്നാൽ അന്ന് താരെ സമീൻ പർ കാണുമ്പോൾ ഒരു ദശാബ്ദത്തിനു ശേഷം, ആർ.എസ്. പ്രസന്നയുടെ 'സിത്താരേ സമീൻ പർ' എന്ന ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറായി താൻ എത്തുമെന്ന് ടെസ്സ് അറിഞ്ഞിരുന്നില്ല. താരേ സമീൻ പറിന്റെ ആത്മീയ തുടർച്ചയാണിത്. ആമിറും ഈ ചിത്രത്തിലുണ്ട്. ചിത്രത്തിലേക്ക് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും, ആമിറിനൊപ്പം പ്രവർത്തിക്കുന്നതിനെക്കുറിച്ചും, ഈ സിനിമയുടെ വിജയം സമൂഹത്തിന് കൂടുതൽ വാതിലുകൾ തുറക്കുന്നതെങ്ങനെയെന്നും ഒരു അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
'പ്രസന്നയും ആമിറും ഞാനും അങ്ങനെ മുഴുവൻ ടീമും ഒന്നിച്ചപ്പോൾ, ഉദ്ദേശ്യം ശരിക്കും വിജയിച്ചു. അഭിനിവേശവും ക്ഷമയും കൈവരുന്നു. ദീർഘവും, ഘട്ടങ്ങളായതും, സ്നേഹത്തോടെ നയിക്കേണ്ടതുമായ ഒരു കാസ്റ്റിങ് പ്രക്രിയ ഉണ്ടായിരുന്നു. ശരിക്കും ഓഡിഷൻ ഉണ്ടായിരുന്നെങ്കിൽ, അത് ഞങ്ങൾക്കായിരുന്നു. എല്ലാ മാതാപിതാക്കളും ഞങ്ങളെ ഓഡിഷൻ ചെയ്യുകയായിരുന്നു. ഞങ്ങൾ വർക്ക്‌ഷോപ്പുകൾ നടത്തിയ ശേഷം, മാതാപിതാക്കൾ ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു, ഇപ്പോൾ ഞങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു. ഞങ്ങളുടെ കുട്ടികൾ സന്തോഷിക്കുന്നത് ഞങ്ങൾ കാണുന്നു എന്ന് അവർ പറഞ്ഞു' -ടെസ്സ് പറഞ്ഞു.
ന്യൂറോഡൈവർജന്റ് സമൂഹത്തിൽ നിന്നുള്ള വ്യക്തികൾ അവർ ഇഷ്ടപ്പെടുന്ന എന്തെങ്കിലും അവതരിപ്പിച്ച് അയച്ചു തരണമെന്ന് ആഹ്വാനത്തോടെയാണ് കാസ്റ്റിങ് പ്രവർത്തനം ആരംഭിച്ചതെന്ന് ടെസ്സ് പറയുന്നു. ആമിർ സിമിനയുടെ എല്ലാ പ്രവർത്തനത്തിന്‍റെയും ഭാഗമായിരുന്നു. എന്നും അവർ പറഞ്ഞു. പ്രസന്നയെയും ആമിറിനെയും വഴി കാണിക്കുന്ന വിളക്കുമാടങ്ങളായിട്ടാണ് കാണുന്നതെന്നും സീതാരെ സമീൻ പർ ഒരു അപവാദമാകരുത്, മറിച്ച് ഒരു പുതിയ മാനദണ്ഡത്തിന്റെ തുടക്കമായിരിക്കണമെന്നും അവർ പറഞ്ഞു. എന്തെങ്കിലും ചെയ്യുമ്പോൾ, അത് ശ്രദ്ധയോടെയും സമയത്തോടെയും ആധികാരികതയോടെയും ചെയ്യണം. സിത്താരെ സമീൻ പർ എന്ന ചിത്രം ഇത്തരത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും പുതിയ വാതിലുകൾ തുറക്കുമെന്ന് പ്രതീക്ഷീക്കുന്നതായി ടെസ്സ് ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

