Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കാലം നമ്മിൽ തന്നോരെ വരം...' സീതാരാമത്തിലെ ലിറിക്കൽ വീഡിയോ

text_fields
bookmark_border
കാലം നമ്മിൽ തന്നോരെ വരം... സീതാരാമത്തിലെ ലിറിക്കൽ വീഡിയോ
cancel
Listen to this Article

ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം 'സീതാരാമ'ത്തിലെ 'കണ്ണിൽ കണ്ണിൽ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. കാലം നമ്മിൽ തന്നോരെ വരം എന്ന് തുടങ്ങുന്ന പാട്ട് ആലപിച്ചിരിക്കുന്നത് ഗായകൻ കെ.എസ്. ഹരിശങ്കരും സിന്ദൂരി എസും ചേർന്നാണ്. വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയത് അരുൺ അലാട്ടാണ്.

ദുൽഖർ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡിയായി മൃണാൽ തക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

ദുൽഖറും ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന ചിത്രം ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന 'സീതാരാമം' പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഛായാഗ്രഹണം പി.എസ് വിനോദാണ്. അഡീഷണൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.

സ്വപ്ന സിനിമയുടെ ബാനറിൽ വൈജയന്തി മൂവീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sita Ramam song lyrical video out
Next Story