Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ നേട്ടം സ്വന്തമാക്കി ദുൽഖർ സൽമാൻ; സീതാരാമത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ...

text_fields
bookmark_border
ആഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം തിയറ്ററുകളില്‍ എത്തിയത്
Sita Ramam box office collection: Dulquer Salmaan crosses Rs 50 crore mark worldwide
cancel

സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ആഗസ്റ്റ് 5 ന് പുറത്ത് ഇറങ്ങിയ ചിത്രം 10 ദിവസം കൊണ്ട് അന്‍പത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. ഒരു മലയാളി താരം തെലുങ്ക് സിനിമയില്‍ നിന്ന് 50 കോടി നേടുന്നത് ഇത് ആദ്യമാണ്.

അമേരിക്കയിലും മികച്ച കളക്ഷനാണ് സീതാരാമം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍കൊണ്ടുതന്നെ യുഎസ്എ ബോക്സ്ഓഫിസില്‍ നിന്ന് ചിത്രം വണ്‍ മില്യണ്‍ യുഎസ് ഡോളറില്‍ (8.28 കോടി) അധികം നേടി. ദുൽഖർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ആഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയത് . തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് സീതാരാമത്തിന് ലഭിച്ചത്.

ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക എന്നിവരാണ് നായികമാർ. സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sita Ramam box office collection: Dulquer Salmaan crosses Rs 50 crore mark worldwide
Next Story