Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഹിത് ഷെട്ടിയുടെ 'രാമായണം'; മാസ് ആക്ഷൻ രംഗങ്ങളുമായി 'സിങ്കം എഗെയ്ന്‍'- ട്രെയിലർ

text_fields
bookmark_border
Singham Again trailer: Ajay Devgn, Deepika Padukone, Kareena Kapoor bring Rohit Shetty twist to Ramayana
cancel

സംവിധായകൻ രോഹിത് ഷെട്ടിയുടെ കോപ് യൂനിവേഴ്സിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘സിങ്കം എഗെയ്ന്‍’ ട്രെയിലർ പുറത്തിറങ്ങി. മൾട്ടിസ്റ്റാർ ചിത്രമായ ‘സിങ്കം എഗെയ്ന്‍’ രാമായണത്തിൽ നിന്ന് പ്രചോദം ഉൾക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അജയ് ദേവ്ഗൺ, കരീന പൂർ എന്നിവരിലൂടെയാണ് ട്രെയിലർ ആരംഭിക്കന്നത്. രാമനായി അജയ് ദേവ്ഗണ്‍ എത്തുമ്പോള്‍, രാവണനായി അര്‍ജുന്‍ കപൂര്‍ ആണ് വേഷമിടുന്നത്. കരീനയെ കൂടാതെ ദീപിക പദുകോണാണ് ചിത്രത്തിലെ മറ്റൊരു നായിക.അജയ് ദേവ്ഗണിന്റെ ഭാര്യ ആയാണ് കരീന വേഷമിടുന്നത്. ലേഡി സിങ്കം എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ജാക്കി ഷ്രോഫ്, ദയാനന്ദ് ഷെട്ടി, ശ്വേത തിവാരി, രവി കിഷന്‍ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.നവംബർ ഒന്നിനാണ് ചിത്രം തിയറ്റററുകളിലെത്തുന്നത്.

'സിങ്കം', 'സിങ്കം റിട്ടേണ്‍സ്', 'സിംബ', 'സൂര്യവംശി' എന്നിങ്ങനെ നാല് ചിത്രങ്ങളാണ് കോപ് യൂണിവേഴ്‌സ് ഫ്രാഞ്ചെസിയില്‍ എത്തിയിട്ടുള്ളത്. അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിങ്, അക്ഷയ് കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

2011 ആണ് സിങ്കത്തിന്റെ ആദ്യഭാഗം ഒരുങ്ങിയത്. 2014ല്‍ സിങ്കം റിട്ടേണ്‍സ് എത്തി. പിന്നീട് 2018ല്‍ രൺവീർ സിങ് പ്രധാനവേഷത്തിലെത്തിയ സിംബ റിലീസ് ചെയ്തു. പിന്നീട് 201 ൽസൂര്യവംശിയിലൂടെ അക്ഷയ് കുമാറും ഈ യൂണിവേഴ്‌സിന്റെ ഭാഗമായി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Singham Again trailer: Ajay Devgn, Deepika Padukone, Kareena Kapoor bring Rohit Shetty twist to Ramayana
Next Story