Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നയൻതാരക്കെതിരെയുള്ള അശ്ലീല പരാമർശം; ഈ പുരുഷന്മാരുടെ മക്കളുടെ അവസ്ഥ ആലോചിച്ച് അത്ഭുതപ്പെടുന്നു -ചിന്മയ്

text_fields
bookmark_border
Singer Chinmayi Sripaada slams trolls who made sexual remarks at Nayanthara for her looks at Connect event
cancel

നടി നയൻതാരക്കെതിരെയുള്ള അശ്ലീല പരാമർശത്തിന് മറുപടിയുമായി ഗായിക ചിന്മയ് ശ്രീപ്രദ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മോശം പരാമർശം നടത്തിയവർക്ക് മറുപടി നൽകിയത്. ഈ അശ്ലീല പരാമർശം ഉന്നയിക്കുന്ന പുരുഷന്മാർ അമ്മയുടെ മുലപ്പാൽ കുടിച്ചവർ തന്നെയാണോ? ഇവരുടെ മക്കളുടെ അവസ്ഥ ആലോചിച്ച് ഞാൻ അത്ഭുതപ്പെടുന്നു എന്നായിരുന്നു ഗായിക കുറിച്ചത്. പുതിയ ചിത്രമായ കണക്ടിന്റെ ഓഡിയോ ലോഞ്ചിലെത്തിയ നയൻസിന്റെ വിഡിയോ പങ്കുവെച്ച് കൊണ്ടാണ് വിമർശകർക്ക് മറുപടി നൽകിയത്.

'ഈ പുരുഷന്മാരെല്ലാം മുലപ്പാല്‍ കുടിച്ചവര്‍ തന്നെയാണോ? എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. ഇതെ പുരുഷന്മാര്‍ക്ക് ഭാവിയില്‍ പെണ്‍മക്കൾ ഉണ്ടായാല്‍ എന്ത് സംഭവിക്കുമെന്ന് ഓര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെടുന്നു. പല അമ്മമാരും അവരുടെ ഭര്‍ത്താവിന്റെയും ആണ്‍മക്കളുടെയും മുന്നില്‍ പെണ്‍മക്കള്‍ ദുപ്പട്ട ഇട്ട് നടക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല'- ചിന്മയ് കുറിച്ചു.

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് കണക്ട്. ഡിസംബർ 22നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. കണക്ടിന്റെ പ്രചരണ പരിപാടികളിൽ നടി സജീവമായിരുന്നു ഓഡിയോ ലോഞ്ചിൽ വേറിട്ട ലുക്കിലായിരുന്നു നയൻസ് എത്തിയത്. ഇതിന്റെ വിഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് നടിക്കെതിരെ അശ്ലീല കമന്റ് ഉയർന്നത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Singer Chinmayi Sripaada slams trolls who made sexual remarks at Nayanthara for her looks at Connect event
Next Story