തമിഴ് ഗായകൻ ബംബ ബാക്കിയ അന്തരിച്ചു
text_fieldsചെന്നൈ: സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ഗായകൻ ബംബ ബാക്കിയ (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നെയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മണിരത്‌നത്തിന്റെ 'പൊന്നിയിൻ സെൽവൻ' എന്ന സിനിമയിലെ പൊന്നി നദി പാക്കണുമേ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്. ഇതുൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച ഗായകന്റെ വേർപാട് ഉൾക്കൊള്ളാനാവാതെ ദുഃഖത്തിലാണ് തമിഴ്സിനിമ ലോകം.
ചലച്ചിത്രഗാന രംഗത്ത് അറിയപ്പെടുന്നതിന് മുമ്പ് ഭക്തിഗാനങ്ങൾ ആലപിച്ചാണ് ബംബ ശ്രദ്ധേയനായത്. രജനികാന്ത് അഭിനയിച്ച `2.0` എന്ന ചിത്രത്തിലെ `പുള്ളിനങ്ങൾ`, വിജയ് നായകനായ `സർക്കാർ` എന്ന ചിത്രത്തിലെ `സിംതാംഗരൻ` തുടങ്ങിയവ ബംബയുടെ എക്കാലത്തെയും ശ്രദ്ധേയ ഗാനങ്ങളായിരുന്നു. ഗായകന്റെ അകാലമരണത്തിൽ തമിഴ് സിനിമാ ലോകത്തെ നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തി.
"ബംബാ ബാക്കിയയുടെ പെട്ടെന്നുള്ള വിയോഗത്തിൽ ഏറെ ദുഖമുണ്ട്. ഈ വലിയ നഷ്ടം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു" എന്ന് നടൻ കാർത്തി ട്വീറ്റ് ചെയ്തു. നടൻ ശാന്തനു ഭാഗ്യരാജും ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

