Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2023 10:00 AM IST Updated On
date_range 8 May 2023 4:11 PM IST‘സിന്ദൂരം’ ഇനി ആമസോൺ പ്രൈമിൽ
text_fieldsbookmark_border
നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ സിനിമ ‘സിന്ദൂരം’ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് തുടരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുക്കിയത്. ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഹൃദ്യമായൊരു പ്രണയകഥയാണ് പറയുന്നത്.
ശ്രീരാമഗിരി ഏജൻസി പ്രദേശത്തെ പെത്തണ്ടർമാരുടെയും ജന്മിമാരുടെയും പോരാട്ടവും അതിനെ ചൊല്ലിയുള്ള സിംഗണ്ണദളിന്റെ സമരവുമാണ് കഥാപശ്ചാത്തലം. ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് സിന്ദൂരത്തിന്റെ തുടർയാത്ര.
നിർമ്മാണം - പ്രവീൺറെഡ്‌ഡി ജംഗ, സംവിധാനം - ശ്യാം തുമ്മലപ്പള്ളി, ഛായാഗ്രഹണം - കേശവ, രചന - കിഷോർ ശ്രീകൃഷ്ണ, സുബ്ബറെഡ്‌ഡി എം , സംഗീതം - ഗൗര ഹരി, പി ആർ ഒ -അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

