വേട്ടക്കൊരുങ്ങി 'സൈമൺ ഡാനിയേൽ'; ട്രെയിലർ ലോഞ്ച് ചെയ്ത് മമ്മൂട്ടി
text_fieldsവിനീത് കുമാർ, ദിവ്യ പിള്ള എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് "സൈമൺ ഡാനിയേൽ". 'Join the Hunt' എന്ന ടാഗ് ലൈനോട് കൂടിയാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ട്രഷർ ഹണ്ട് സിനിമയായിരിക്കും സൈമൺ ഡാനിയേൽ.
ചിത്രം ആഗസ്റ്റ് 19ന് തിയേറ്ററിൽ റിലീസ് ചെയ്യും. മൈഗ്രെസ് പ്രൊഡകഷൻസിന്‍റെ ബാനറിൽ രാകേഷ് കുര്യാക്കോസ് രചനയും, നിർമാണവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണവും, സംവിധാനവും ചെയ്തിരിക്കുന്നത് സാജൻ ആന്റണി ആണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജസ്റ്റിൻ ജോസ്, സംഗീത സംവിധാനം - വരുൺ കൃഷ്ണ, എഡിറ്റർ - ദീപു ജോസഫ്, പ്രൊഡക്ഷൻ കണ്ട്രോളർ - ലിജോ ലൂയിസ്, കലാ സംവിധാനം - ഇന്ദുലാൽ കവീട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, സൗണ്ട് മിക്സിങ് ഫസൽ ബക്കർ, കളറിസ്റ് ലിജു പ്രഭാകർ, കോസ്റ്റ്യൂം & സ്റ്റൈലിങ് - അഖിൽ, സാം. മേയ്ക്കപ്പ് - മഹേഷ് ബാലാജി, ആക്ഷൻ കോറിയോഗ്രാഫി - റോബിൻ ടോം. ഓപ്പറേറ്റീവ് ക്യാമറമാൻ നിള ഉത്തമൻ, അസോസിയേറ്റ് ഡയറക്ടർസ് ജീസ് ജോസ്, ഡോൺ ജോസ്. ഡിസൈൻസ് - പാലയ്. മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.

