Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗൗതം മേനോൻ...

ഗൗതം മേനോൻ ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറിൽ ചിമ്പു; ചിത്രങ്ങൾ വൈറൽ

text_fields
bookmark_border
simbu transformation
cancel

ചെന്നൈ: തമിഴ്​നടൻ ചിമ്പുവിന്‍റെ പുത്തൻ മേക്കോവർ കണ്ട്​ ഞെട്ടിയിരിക്കുകയാണ്​ തമിഴ്​ സിനിമ ലോകം. ഗൗതം വാസുദേവ്​ മേനോൻ സംവിധാനം ചെയ്യുന്ന 'വെന്തു തനിന്തത്​ കാട്​' എന്ന ചിത്രത്തിനായാണ്​ ചിമ്പുവിന്‍റെ രൂപമാറ്റം​.

15 കിലോ ശരീര ഭാരം കുറച്ച ചിമ്പുവിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ആഗസ്റ്റ്​ 13നാണ്​ രൂപമാറ്റം വ്യക്തമാക്കുന്ന രണ്ട്​ ചിത്രങ്ങൾ​ ചിമ്പു തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലുടെ​ പങ്കുവെച്ചത്​.

വിണ്ണൈതാണ്ടി വരുവായ, അച്ചം എൻപത്​ മടമയ്യട എന്നീ ചിത്രങ്ങൾക്ക്​ ശേഷം ഗൗതം മേനോൻ-ചിമ്പു ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്​. ഫസ്റ്റ്​ ലുക്ക്​ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ്​നാട്ടിലെ തിരിച്ചെണ്ടൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായാണ്​ റിപ്പോർട്ടുകൾ.

നാല് നിർമാതാക്കൾക്ക്​ ചിമ്പു കുടിശ്ശിക നൽകാനുണ്ടെന്ന്​ പരാതി ഉയർന്നതോടെ തമിഴ്​നാട്​ ഫിലിം പ്രൊഡ്യൂസേഴ്​സ്​ കൗൺസിലും ഫിലിം എപ്ലോയീസ്​ ഫെഡറേഷൻ സൗത്ത്​ ഇന്ത്യയും ചിത്രവുമായി സഹകരിക്കില്ലെന്ന്​ പ്രഖ്യാപിച്ചിരുന്നു. നിർമാതാവ്​ ഇശാരി ഗണേഷ്​ കുടിശ്ശിക തീർക്കാമെന്ന്​ ഉറപ്പ്​ നൽകിയതിന്‍റെ അടിസ്​ഥാനത്തിൽ പ്രശ്​നത്തിന്​ താൽക്കാലിക പരിഹാരമായിരുന്നു.

വെങ്കട്​പ്രഭു ഒരുക്കിയ 'മാനാട്​' ആണ്​ ചിമ്പുവി​േന്‍റതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്‍റെ റിലീസ്​ തീയതി ഉടൻ പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Simbumakeoverviral picturesVendhu Thanindhathu Kaadu
News Summary - Simbu's makeover pics for Vendhu Thanindhathu Kaadu goes Viral
Next Story