Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാന് തെന്നിന്ത്യയിൽ നിന്ന് വില്ലൻ; മുരുകദോസ് ചിത്രത്തിലെ പ്രതിനായകൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം

text_fields
bookmark_border
Sikandar: Meet villain of Salman Khan’s upcoming movie
cancel

സൽമാൻ ഖാനെ കേന്ദ്രകഥാപാത്രമാക്കി എ. ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ. രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിൽ സൽമാന് വില്ലനായി എത്തുന്നത് തെന്നിന്ത്യൻ താരം സത്യരാജെന്ന് റിപ്പോർട്ട്. ചിത്രത്തിൽ വ്യത്യസ്തമായ കഥാപാത്രത്തെയാകും സത്യരാജ് അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈദ് റിലീസായി 2025 ആകും ചിത്രമെത്തുക.

ആക്ഷന് ഏറെ പ്രധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ, ശക്തമായ സമൂഹിക വിഷയവും ചർച്ച ചെയ്യുന്നുണ്ടെന്ന് സംവിധായകൻ മുരുകദോസ് ഇ-ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിൽ സൽമാൻ ഖാൻ ഒരു വ്യത്യസ്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഞാനും സൽമാനും അഞ്ച് വർഷം മുമ്പ് ഈ പ്രോജക്ടിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു. എന്നാൽ ചിത്രം മുന്നോട്ട് പോയില്ല. അടുത്തിടെ, അദ്ദേഹം വീണ്ടും കഥ കേട്ടു. ചിത്രം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു'- മുരുകദോസ് പറഞ്ഞു.

സിക്കന്ദർ കൂടാതെ 'ടൈഗർ Vs പഠാനാ'ണ് സൽമാന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു സൽമാൻ ചിത്രം. സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രത്തിൽ ഷാറഖ് ഖാനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sikandar: Meet villain of Salman Khan’s upcoming movie
Next Story