പത്താമത് സൈമ അവാർഡ് സെപ്റ്റംബറിൽ; തീയതി പുറത്ത്...
text_fieldsബംഗളൂരു: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അവാർഡ് നിശകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണൽ മൂവി അവാർഡ് (SIIMA) സെപ്റ്റംബറിൽ ബംഗളൂരുവിൽ നടക്കും. സെപ്റ്റംബർ 10, 11 തീയതികളിലാണ് നടക്കുക. ഈ വർഷം സൈമ അവാർഡിന്റെ പത്താം വാർഷികം കൂടിയാണ്.
ഹൈദരാബാദിലെ ഹൈദരാബാദ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ (HICC) വെച്ചായിരുന്നു ഒമ്പതാമത്തെ സൈമ അവാർഡ്‌നിശ നടത്തത്.
2012-ൽ വിഷ്ണു വർധൻ ഇന്ദൂരിയും ബൃന്ദ പ്രസാദ് അഡുസിമിലിയും ചേർന്നാണ് സൈമ അവാർഡ് ലോഞ്ച് ചെയ്തത്. സൈമയുടെ ആശയം തന്നെ ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായ മേഖലകളായ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിക്കുകയും അന്താരാഷ്ട്ര വിപണിയിൽ ദക്ഷിണേന്ത്യൻ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു വേദിയൊരുക്കുകയും ചെയ്യുക എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

