ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ ഒരു കമൽഹാസൻ ചിത്രം; സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്
text_fieldsകമൽ ഹാസന്‍റെ 237ാം ചിത്രത്തിന് തുടക്കം കുറിച്ചു. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷൻ കോറിയോഗ്രഫേഴ്സായ അൻപറിവ് മാസ്റ്റേഴ്സാണ്. കൂലി, കെ.ജി.എഫ്, ലിയോ, വിക്രം, കൈദി, കബാലി, സലാർ, ആർ.ഡി.എക്സ് തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കിയ അൻപറിവ് കമൽ ഹാസിനോടൊപ്പം സംവിധായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.
സുഹൃത്തായ ദിലീഷ് നായർക്കൊപ്പം സാൾട്ട് & പെപ്പർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് സിനിമാലോകത്തേക്ക് ശ്യാം പുഷ്കരൻ എത്തുന്നത്. ഇതിനകം ഒട്ടേറെ സൂപ്പർഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിനു ദേശീയ അവാർഡ് നേടി. ദിലീഷ് പോത്തനുമായി ചേർന്ന് വർക്കിങ് ക്ലാസ്സ് ഹീറോ എന്നൊരു നിർമാണ കമ്പനിയും ആരംഭിച്ചു.
മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ജോജി, തങ്കം, റൈഫിൾ ക്ലബ്ബ് തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ മറ്റ് സിനിമകള്‍. പ്രേമലു എന്ന സിനിമയിൽ പാമ്പവാസൻ എന്ന കഥാപാത്രമായും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് ശ്യാം പുഷ്കരൻ. ഇതാദ്യമായി തമിഴിൽ ശ്യാം പുഷ്കരൻ കമൽ ഹാസനുവേണ്ടി കഥയൊരുക്കുമ്പോള്‍ ശ്യാം പുഷ്കരൻ സിനിമകളുടെ ആരാധകരും കമൽഹാസൻ ആരാധകരും ഏറെ ആവേശത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

